കൊലയാളിക്ക് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ
Update: 2018-05-26 04:03 GMT
ജിഷയുടെ കൊലയാളിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരി ദീപ പ്രതികരിച്ചു.
ജിഷയുടെ കൊലയാളിക്ക് വധശിക്ഷ നല്‍കണമെന്ന് അമ്മ രാജേശ്വരി. പ്രതിക്ക് ജിഷയുമായി മുന്‍പരിചയം ഉണ്ടാകാന്‍ ഇടയില്ലെന്നും രാജേശ്വരി പറഞ്ഞു. ജിഷയുടെ കൊലയാളിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരി ദീപ പ്രതികരിച്ചു. പ്രതി അമീരുല്‍ ഇസ്ലാമിനെ അറിയില്ല. പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു. ജിഷ വധക്കേസ് പ്രതിയെ പൊലീസ് പിടികൂടിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ദീപ.