പ്രതിക്ക് ജിഷയോട് അടങ്ങാത്ത പകയുണ്ടായിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

Update: 2018-05-26 12:45 GMT
Editor : admin
പ്രതിക്ക് ജിഷയോട് അടങ്ങാത്ത പകയുണ്ടായിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്
Advertising

ജിഷ വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി ലൈംഗികമായി ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് സംഭവ ദിവസം പ്രതി ജിഷയുടെ

തന്‍റെ ഇംഗീതത്തിന് വഴങ്ങാത്തതിലുള്ള വിദ്വോഷം കൊണ്ടാണ് അമീറുല്‍ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനനേന്ദ്രിയത്തില്‍ പ്രതി കത്തി കുത്തിയിറക്കിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്ടെത്തിയ ഡിഎന്‍എ സാംപിളുകള്‍ അമീറുല്‍ ഇസ്ലാമിന്‍റേത് തന്നെയാണോയെന്ന് പക്ഷെ പൊലീസ് വ്യക്തമാക്കുന്നില്ല.

ഏപ്രില്‍ 28 ന് വൈകുന്നേരം അഞ്ചരയോടൊണ് കൃത്യം നടന്നതെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈംഗികമായി ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ അമീറുല്‍ ഇസ്ലാം ജിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ജിഷയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പ്രതിക്ക് ജിഷയോടുണ്ടായ അടങ്ങാത്തപകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികൈവശം കരുതിയുരുന്ന കത്തി ഉപയോഗിച്ച് ജിഷയെ നിരവധി തവണ കുത്തിമുറിവേല്‍പ്പിച്ചു. ഇംഗിതം നടക്കാത്തതിലുള്ള കടുത്ത വിദ്വോഷം മൂലം ജിഷയുടെ ജനനേന്ദ്രിയത്തില്‍ കത്തികയറ്റി. ആന്തരികാവയവങ്ങള്‍ പുറത്തുചാടിക്കുംവിധം പരിക്കേല്‍പിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞു.

എന്നാല്‍ ജിഷയുടെ വസ്ത്രത്തില്‍ നിന്നുലഭിച്ച ഉമിനീരില്‍ നിന്നും വാതിലിനോടുള്ള ഭാഗത്തുനിന്ന് ലഭിച്ച രക്തസാംപിളുകളില്‍ നിന്നും ലഭിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ഡിഎന്‍എ അമീറുല്‍ ഇസ്ലാമിന്‍റേത് തന്നെയാണോയെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അതേസമയം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ജിഷയുടെ രക്തംപുരണ്ട ചെരുപ്പ് അമീറുല്‍ ഇസ്ലാമിന്‍റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി പ്രതിയുടെ രക്തസാംപിളുകളും മറ്റും ശേഖരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിയുടെ ജീവന് ഭീഷണയുണ്ടെന്നും ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News