വില്ലേജ് ഓഫീസറെ ബന്ദിയാക്കി മണല്‍ ലോറി മോചിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2018-05-26 14:55 GMT
Editor : admin
വില്ലേജ് ഓഫീസറെ ബന്ദിയാക്കി മണല്‍ ലോറി മോചിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
Advertising

കണ്ണൂര്‍ കയരളം വില്ലേജ് ഓഫീസറെ ബന്ദിയാക്കി മണല്‍ ലോറികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Full View

കണ്ണൂര്‍ കയരളം വില്ലേജ് ഓഫീസറെ ബന്ദിയാക്കി മണല്‍ ലോറികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ പി പ്രശാന്ത്, പ്രവീണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കലക്ടറുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ വില്ലേജ് ഓഫീസിലെത്തി തെളിവെടുത്തു.

ഇക്കഴിഞ്ഞ പതിനാറാം തീയ്യതിയായിരുന്നു അനധികൃതമായി മണല്‍ കടത്തിയ രണ്ട് ലോറികള്‍ കയരളം വില്ലേജ് ഓഫീസര്‍ അരുണ്‍ പരിശോധനക്കിടയില്‍ പിടിച്ചെടുത്തത്. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മൂന്ന് മണിക്കൂറോളം വില്ലേജ് ഓഫീസറെ ഓഫീസില്‍ തടഞ്ഞുവെക്കുകയും ബലം പ്രയോഗിച്ച് വാഹനം മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് മയ്യില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും മാത്രവുമല്ല എസ്ഐ ഫായിസ് അലി പരാതിയുമായെത്തിയ അരുണിനെ പരിഹസിച്ചതായും ഇദ്ദേഹം പറയുന്നു. സംഭവത്തെക്കുറിച്ച് അരുണ്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വിവാദമായത്.

കലക്ടര്‍ പി ബാലകിരണ്‍, തഹസീല്‍ദാര്‍, എ.ഡി.എം എന്നിവര്‍ ഇന്നലെ വില്ലേജ് ഓഫീസിലെത്തി അരുണില്‍ നിന്ന് വിശദമായി മൊഴിയെടുത്തു. തുടര്‍ന്ന് അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകരായ പി പ്രശാന്ത്,കെകെ പ്രവീണ്‍ എന്നിവരെ വളപട്ടണം സിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അരുണ്‍ മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണന്നും പാര്‍ട്ടിയെ അപമാനിക്കാന്‍ നടത്തുന്ന ശ്രമമാണ് ഇതിനു പിന്നിലെന്നും സിപിഎം പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News