സാകിര്‍ നായികിനെ പിന്തുണച്ച് മുസ്‍ലിം ലീഗ്

Update: 2018-05-26 09:02 GMT
Editor : Ubaid
സാകിര്‍ നായികിനെ പിന്തുണച്ച് മുസ്‍ലിം ലീഗ്
Advertising

സാകിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ നായിക്കിനെതിരേ അന്വേഷണം നടത്തുന്നതെന്നും മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

സാകിര്‍ നായിക്കിനെ പിന്തുണച്ച് മുസ്‌ലിം ലീഗ്. സാകിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ നായിക്കിനെതിരേ അന്വേഷണം നടത്തുന്നതെന്നും മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ആരോപിച്ചു. മതപ്രചാരണം തടസപ്പെടുത്തുന്നതാണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു.

സക്കീര്‍ നായിക്കിന്റെ പ്രവര്‍ത്തനം നിഗൂഡ കേന്ദ്രങ്ങളില്‍ ആയിരുന്നില്ലെന്നും പരസ്യമായിരുന്നുവെന്നും ഇ.ടി പറഞ്ഞു. 1991 ലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സംവാദങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിക്കൊണ്ട് നായിക്കിനെ അകാരണമായി വേട്ടയാടരുതെന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക അദ്ദേഹത്തെ അപരാധിയാക്കുക എന്നിവയാണ് ലക്ഷ്യം. സ്വതന്ത്രമായ ആശയ പ്രചാരണം, മത പ്രചാരണം എന്നിവ അസാധ്യമാക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം എന്നിവ ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരെല്ലാം സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

ഐ.എസിനെ ലീഗ് ശക്തമായി എതിര്‍ക്കുന്നുവെന്നും ഐ.എസില്‍ മലയാളില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകളില്‍ ശരിയായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News