റെയില്‍വെ വികസനത്തിന് കേന്ദ്ര- സംസ്ഥാന കമ്പനിക്ക് കേന്ദ്രം അനുകൂലം
റെയില്‍വെ വികസന രംഗത്തെ നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്. റെയില്‍വെ വികസന പദ്ധതികള്‍ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്നതിന് പകരം കേന്ദ്ര - സംസ്ഥാന പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം
റെയില്‍വെ വികസന പദ്ധതിക്കായി കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി എന്ന കേരളത്തിന്‍റെ ആവശ്യത്തിന് അനുകൂല നിലപാട് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് നടപടി ക്രമങ്ങളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പിണറായി വിജന്‍ പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍ പാത നിര്‍മ്മാണം തുടങ്ങിയ മറ്റ് ആവശ്യങ്ങളും മുഖ്യമന്ത്രി കേന്ദ്ര റെയില്‍ മന്ത്രിയെ അറിയിച്ചു.
റെയില്‍വെ വികസന രംഗത്തെ നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്. റെയില്‍വെ വികസന പദ്ധതികള്‍ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്നതിന് പകരം കേന്ദ്ര - സംസ്ഥാന പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. പാലക്കാട് കോച്ച് ഫാക്ടറി നിര്‍മ്മാണം, നെടുമ്പാശ്ശേരിയിലേക്കുള്ള റെയില്‍ പാത പ്രശ്നം എന്നിവയില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തിനും ചെങ്ങന്നൂരിനും ഇടക്കുള്ള സബര്‍ബന്‍ റെയില്‍ പാത, അങ്കമാലി - ശബരി പാത, നിലമ്പൂര്‍ - നഞ്ചംകോട് പാത, ഗുരുവായൂര്‍ - തിരുന്നാവായ പാത, പുനലൂര്‍ - ചെങ്കോട്ട പാത എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ചും ചര്‍ച്ച നടന്നു. ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല നിലപാടാണ് കേന്ദ്രം കൈക്കൊണ്ടതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി വിജയന്‍ പ്രതികരിച്ചു.