എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്

Update: 2018-05-27 21:11 GMT
Editor : Jaisy
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്
Advertising

ഇതിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

Full View

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. കൂടംകുളം ആണവവിരുദ്ധ സമരസമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ക്യാമ്പ് നടത്തുക, ദുരിതബാധിതരുടെ കടബാധ്യത എഴുതിതള്ളുക, ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടത്തുക. ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ഗോഡൌണുകളിലുള്ള എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിര്‍വീര്യമാക്കി നശിപ്പിക്കുക, മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ക്കും പൂര്‍ണമായി കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്കും നല്‍കിവരുന്ന ആശ്വാസ ധനം 10,000 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.

2016 ജനുവരി 26 നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അവസാനമായി സമരം നടത്തിയത്. അന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ 9 ദിവസത്തെ പട്ടിണി സമരം നടത്തി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു ദുരിതബാധിതര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News