മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല ലോറി സമരം

Update: 2018-05-27 15:11 GMT
Editor : admin
മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല ലോറി സമരം
Advertising

വാളയാര്‍- വടക്കാഞ്ചേരി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

Full View

അടുത്ത മാസം 11 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം. സര്‍ക്കാര്‍ നല്‍കിയ വിവിധ വാദ്ഗാനങ്ങള്‍ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാസ്പോര്‍ട്ട് കോണ്‍ഗ്രസ് സമരത്തിന് ആഹ്വാനം ചെയ്തത്. വാളയാര്‍- വടക്കാഞ്ചേരി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

വാളയാര്‍ ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാസ്പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ 2015 ഏപ്രില്‍ ഒന്നു മുതല്‍ ആറ് ദിവസം ചരക്കു നീക്കം സ്തംഭിപ്പിച്ച് സമരം നടന്നിരുന്നു. ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്നാണ് ആക്ഷേപം. ലോറി ജീവനക്കാര്‍ക്ക് കുടിവെള്ള സംവിധാനം മാത്രമാണ് നടപ്പിലായത്. വാളയാര്‍ ചെക്പോസ്റ്റില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ക്ലിയറന്‍സ് വൈകുന്നതോടൊപ്പം പാര്‍ക്കിംഗിന് സൌകര്യം ഒരുക്കിയില്ല എന്നും സംഘടന ആരോപിക്കുന്നു.

ആര്‍ടിഒ ചെക്പോസ്റ്റില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വെയ്ബ്രിഡ്ജ് ഉപയോഗപ്പെടുത്തുന്നില്ല. ഇ- ടോയ് ലറ്റ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാത്ത വാളയാര്‍ വടക്കഞ്ചേരി പാതയുടെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നും ആവശ്യമുണ്ട്. ദേശീയപാതയുടെ നിര്‍മ്മാണത്തില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News