കര്‍ണാടകയില്‍ വ്യാപക അക്രമം: ‌കോഴിക്കോട് - ബംഗളൂരു സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

Update: 2018-05-27 10:37 GMT
കര്‍ണാടകയില്‍ വ്യാപക അക്രമം: ‌കോഴിക്കോട് - ബംഗളൂരു സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു
Advertising

ചില ബസുകളുടെ നേരെ ബംഗളൂരുവില്‍ വെച്ച് അക്രമുണ്ടായെന്ന് ഉടമകള്‍ പറഞ്ഞു. സര്‍വീസുകള്‍ റദ്ദായതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

കോഴിക്കോട് നിന്ന് ബംഗളൂരിലേക്കുള്ള എല്ലാ സ്വകാര്യ ബസ് സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. ചില ബസുകളുടെ നേരെ ബംഗളൂരുവില്‍ വെച്ച് അക്രമുണ്ടായെന്ന് ഉടമകള്‍ പറഞ്ഞു. സര്‍വീസുകള്‍ റദ്ദായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. പത്ത് സ്വകാര്യ ബസ് ഏജന്‍സികളാണ് കോഴിക്കോടു നിന്നും ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്.

പതിനഞ്ച് സര്‍വ്വീസുകളാണ് ഓണം - പെരുന്നാള്‍ സമയത്തുണ്ടായിരുന്നത്. എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റു പോയിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് എല്ലാ സര്‍വ്വീസുകളും റദ്ദാക്കി. സര്‍വ്വീസ് നടത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയക്കുന്നതായും ഉടമകള്‍ പറയുന്നു. പെടുന്നനെ സര്‍വ്വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. പെരുന്നാള്‍- ഓണം ആഘോഷിക്കാന്‍ നേരത്തെ തന്നെ പലരും ബുക്കു ചെയ്തിരുന്നു. ബസുകള്‍ റദ്ദാക്കിയത് അറിയാതെ പല യാത്രക്കാരും എത്തുന്നുണ്ട്.

Full View
Tags:    

Similar News