പാരമ്പര്യം കൈവിടാതെ ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ഖാദി കേന്ദ്രങ്ങള്‍
ഗാന്ധിമാര്‍ഗത്തിന്റെയും ഗാന്ധിദര്‍ശനത്തിന്റെയും ചലിക്കുന്ന പ്രതീകമാണ് ചര്‍ക്ക
ഗാന്ധിമാര്‍ഗത്തിന്റെയും ഗാന്ധിദര്‍ശനത്തിന്റെയും ചലിക്കുന്ന പ്രതീകമാണ് ചര്‍ക്ക. എന്നാല്‍ പുതിയ തലമുറയില്‍ കൂടുതലാളുകളും ചര്‍ക്ക കാണാത്തവരാണ്. ആധുനികവത്കരണത്തിന്റെ കാലത്ത് ചര്‍ക്കകള്‍ ഓര്‍മ്മകളായി മാറുമ്പോള്‍, ഗാന്ധി സ്മാരകനിധിയുടെ നേതൃത്വത്തില്‍ നിരവധി ഖാദി കേന്ദ്രങ്ങള്‍ പരമ്പരാഗത രീതിയിലുളള ചര്‍ക്കകള്‍ ഉപയോഗിച്ച് ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്.
എനിക്കു ചര്‍ക്ക തരിക, ഞാന്‍ ഇന്ത്യയുടെ സ്വരാജിനു വേണ്ടി നൂല്‍നൂല്‍ക്കും. ചര്‍ക്കയെ പറ്റി ഗാന്ധിജിയുടെ വാക്കുകളാണിത്. ജീവിതത്തിന്‍റെ ഊടും പാവും നെയ്തെടുക്കുന്നവര്‍ ഇന്ത്യയുടെ ആത്മാവാണെന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു. സ്വയം നൂല്‍നൂറ്റ് വസ്ത്രം ധരിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായാണ് ഈ പരമ്പരാഗത കൈത്തറിവസ്ത്ര നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് ചര്‍ക്ക. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ പോരാട്ടത്തിന്റെ പ്രതീകം കൂടിയാണിത്. ഈ പ്രാധാന്യം മനസിലാക്കിയാണു ഗാന്ധി സ്മാരകനിധി ഇത്തരം ഖാദിഗ്രാമ -കുടില്‍ തിരുവനന്തപുരം ഇടക്കോട്, പാറശ്ശാല ഇടിച്ചക്കാപ്ലാമൂട് എന്നിവിടങ്ങളിലെ നൂല്‍ നൂല്‍പ്പ് - നെയ്ത്ത് കേന്ദ്രങ്ങള്‍ പഴമയുടെ ഓര്‍മകള്‍ കൂടിയാണ്. നൂല്‍ നൂല്‍ക്കുന്നതും പാവ് ഉണക്കുന്നതും തറിയില്‍ വസ്ത്രം നെയ്യുന്നതുമെല്ലാം പരമ്പരാഗത രീതിയില്‍ത്തന്നെ.