എംകെ സാനു നവതിയുടെ നിറവിലേക്ക്

Update: 2018-05-27 03:03 GMT
Editor : Alwyn K Jose
എംകെ സാനു നവതിയുടെ നിറവിലേക്ക്
Advertising

ഇന്നേക്ക് 89 തികഞ്ഞ സാനു മാസ്റ്ററുടെ നവതി ആഘോഷങ്ങള്‍ അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കും.

പ്രശസ്ത സാഹിത്യ വിമര്‍ശകനും അധ്യാപകനുമായ പ്രൊഫസര്‍ എംകെ സാനു മാസ്റ്റര്‍ നവതിയിലേക്ക്. ഇന്നേക്ക് 89 തികഞ്ഞ സാനു മാസ്റ്ററുടെ നവതി ആഘോഷങ്ങള്‍ അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗവും പ്രൊഫ എംകെ സാനു ഫൌണ്ടേഷനും സംയുക്തമായാണ് നവതി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

പികെ ബാലകൃഷ്ണന്‍, സഹോദരന്‍ കെ അയ്യപ്പന്‍ ബഷീര്‍ തുടങ്ങി മലയാളം കണ്ട ഒരുപറ്റം എഴുത്തുകാരുടെ ജീവചരിത്രങ്ങളുൾപ്പെടെ 52 പുസ്തകങ്ങളുടെ രചയിതാവ്. നിരവധി ലേഖനങ്ങൾ, നീണ്ട അധ്യാപന വൃത്തി അതിനിടെ ഒരു തവണ നിയമസഭ സാമാജികന്‍. എൺപെത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ച പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ കൂടിയായ പ്രൊ എംകെ സാനു മാസ്റ്റര്‍ ഇന്നും തിരക്കിന്റെ ലോകത്താണ്. നവതിയിലേക്ക് നീങ്ങുന്ന എംകെ സാനു മാസ്റ്ററുടെ നവതി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമായി. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗവും സാനു മാസ്റ്റര്‍ ഫൌണ്ടേഷനും ചേര്‍ന്നാണ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശത്തോടെയായിരുന്നു കേരള സര്‍വകലാശാലയില്‍ നടന്ന നവതിയാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News