മുഖ്യമന്ത്രി ഇടപെട്ടു; അനര്‍ഘ കലോത്സവ വേദിയിലെത്തി

Update: 2018-05-27 10:46 GMT
മുഖ്യമന്ത്രി ഇടപെട്ടു; അനര്‍ഘ കലോത്സവ വേദിയിലെത്തി
Advertising

കലോത്സവം വിജിലന്‍സ് നിരീക്ഷണത്തിലാക്കാന്‍ കാരണവും അനര്‍ഘയെന്ന ഈ കൊച്ചുമിടുക്കിയാണ്.

Full View

മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായത്താല്‍ കലോത്സവ വേദിയിലെത്തിയ ഒരു താരമുണ്ട്. ഇക്കുറി കലോത്സവം വിജിലന്‍സ് നിരീക്ഷണത്തിലാക്കിയതിന് പിന്നിലെ കഥാപാത്രവും അനര്‍ഘയെന്ന ഈ കൊച്ചുമിടുക്കിയാണ്.

ഉള്ളില്‍ നീറുന്ന അനുഭവങ്ങളുമായാണ് കേരളനടന വേദിയില്‍ അനര്‍ഘയെത്തിയത്. ഒന്നേകാല്‍ വയസ്സിലെ അനാഥത്വം. നൃത്തത്തില്‍ മിടുക്കിയായിരുന്നിട്ടും പല വേദികളില്‍ നിറഞ്ഞാടിയിട്ടും മാറ്റിനിര്‍ത്തപ്പെട്ടവള്‍. അങ്ങനെയാണ് അനര്‍ഘ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ ബലത്തില്‍ സംസ്ഥാന കലോത്സവത്തിലെത്തി. അതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് കലോത്സവം വിജിലന്‍സ് നിരീക്ഷണത്തിലാക്കിയത്.

അങ്ങനെ പറയുന്നത് ഒരുപക്ഷേ നീതിയാകില്ല. അജയന്‍ പേയാടിന്റെയും ചിത്രാ അജയന്റെയും ശിക്ഷണത്തിലാണ് നൃത്തപഠനം. മുഖ്യമന്ത്രിയുടെ സഹായത്താല്‍ മുഖ്യമന്ത്രിയുടെ നാട്ടിലെ കലോത്സവത്തില്‍ പങ്കെടുത്ത അനര്‍ഘക്ക് ഇപ്പോള്‍ സന്തോഷം മാത്രം.

Tags:    

Similar News