ക്വട്ടേഷന്‍ സ്ത്രീയുടേതെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞു: ഭാഗ്യലക്ഷ്മി
സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞു
ക്വട്ടേഷന്‍ സ്ത്രീയുടേതാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പക്ഷേ അത് പള്‍സര്‍ സുനി മനപൂര്‍വ്വം തെറ്റായി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴിനല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞു. അക്രമത്തിനിരയായ നടി തന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും ഭാഗ്യലക്ഷ്മി മീഡിയവണിനോട് വ്യക്തമാക്കി. മീഡിയവണ്‍ വ്യൂപോയന്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് രാത്രി 10.30ന്.