ഒരു മുന്നണിയില്‍ തന്നെ തുടര്‍ന്നത് ലീഗിന് ദോഷമായെന്ന് എംഐ തങ്ങള്‍
കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള ആരും പാര്‍ടിയുടെ പുതുതലമുറയില്‍ ഇല്ല. ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഗുണങ്ങള്‍ എം കെ മുനീറില്‍ ഇല്ലെന്നും എം ഐ തങ്ങള്‍
ഒരു മുന്നണിയില്‍ തന്നെ സ്ഥിരമായി തുടര്‍ന്നത് കൊണ്ടാണ് തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് നാമാവശേഷമായതെന്ന് മുസ്ലിം ലീഗിന്‍റെ ചരിത്രകാരനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം ഐ തങ്ങള്‍. ഇബ്രാഹിം സുലൈമാന്‍ സേഠിന്‍റെ കാലം മുതലാണ് ദേശീയ തലത്തില്‍ മുസ്ലിം ലീഗ് ക്ഷയിക്കാന്‍ തുടങ്ങിയത്. രാഷ്ട്രീയ നേതാവിന് വേണ്ട തന്ത്രങ്ങള്‍ എം കെ മുനീറിന് ഇല്ലെന്നും എം ഐ തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.
ദേശീയ തലത്തില്‍ മുസ്ലിം ലീഗിനുണ്ടായിരുന്ന പ്രതാപം ചോര്‍ന്നു പോകാന്‍ തുടങ്ങിയത് ഇബ്രാഹിം സുലൈമാന്‍ സേഠ് നേതൃത്വം ഏറ്റെടുത്തത് മുതലാണ്. സംസ്ഥാന ലീഗിന്‍റെ നേതൃത്വത്തില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടി മാറി നില്‍ക്കാന്‍ സമയമായിട്ടില്ല. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള ആരും പാര്‍ടിയുടെ പുതുതലമുറയില്‍ ഇല്ല. ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഗുണങ്ങള്‍ എം കെ മുനീറില്‍ ഇല്ലെന്നും എം ഐ തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗിന്‍റെ സൈദ്ധാന്തികനും ചരിത്രകാരനുമായ എം ഐ തങ്ങള്‍ പാര്‍ടി മുഖപത്രത്തിന്‍റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.