ഡൊമിനിക് പ്രസന്റേഷന്‍ എതിരായ നടപടികള്‍ക്ക് സ്റ്റേ
Update: 2018-05-27 07:38 GMT
ഡൊമിനിക് പ്രസന്റേഷനെതിരായി ജമീല പ്രകാശം എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്.
നിയമസഭയിലുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയ്ക്കെതിരൊയ കീഴ്ക്കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡൊമിനിക് പ്രസന്റേഷനെതിരായി ജമീല പ്രകാശം എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടികള്‍ക്കാണ് സ്റ്റേ. ഡൊമിനിക് പ്രസന്റേഷന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.