അഞ്ചേരി ബേബി വധക്കേസ്: മന്ത്രി മണിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ
Update: 2018-05-27 01:18 GMT
കൊലപാതകം, ഗൂഡാലോചന എന്നീകുറ്റങ്ങൾ ചുമത്തിയണ് കേസെടുത്തത്.തനിക്കെതിരെയുള്ള കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടി കാട്ടി മണി സമർപ്പിച്ച ഹരജിയിലാണ് ....
അഞ്ചേരി ബേബി വധകേസിൽ മന്ത്രി എം എം മണിക്കെ തിരെയുള്ള കേസിലെ തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തൊടുപുഴ സെഷൻസ് കോടതിയിലെ നടപടികളാണ് തടഞ്ഞത്. വിവാദ പ്രസംഗത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രി മണിയെ കേസിൽ പ്രതി ചേർത്തത്. കൊലപാതകം, ഗൂഡാലോചന എന്നീകുറ്റങ്ങൾ ചുമത്തിയണ് കേസെടുത്തത്.തനിക്കെതിരെയുള്ള കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടി കാട്ടി മണി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. അതേസമയം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിന്റെ കുറ്റപത്രം വായിക്കുന്നത് ജൂണ്‍ 7ലേക്ക് മാറ്റി. അന്ന് എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും കോടതിനിര്‍ദേശിച്ചു