നെന്മാറ മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്
ഇടതു കോട്ടകളില്‍ കയറി വിള്ളലുണ്ടാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസിന്റെ എ വി ഗോപിനാഥിനെ രംഗത്തിറക്കി ഇതിന് മാറ്റം വരുത്താനൊരുങ്ങുകയാണ് യുഡിഎഫ്
ഇടതു വശം ചേര്‍ന്നായിരുന്നു പാലക്കാട് നെന്‍മാറയിലെ മുന്‍ ജനവിധികളിലധികവും. ഇടതു കോട്ടകളില്‍ കയറി വിള്ളലുണ്ടാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസിന്റെ എ വി ഗോപിനാഥിനെ രംഗത്തിറക്കി ഇതിന് മാറ്റം വരുത്താനൊരുങ്ങുകയാണ് യുഡിഎഫ്. മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. സിപിഎമ്മിന്റെ പുതുമുഖം കെ ബാബുവാണ് സ്ഥാനാര്‍ത്ഥി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഈഴവവോട്ടുകളുള്ള മണ്ഡലങ്ങളിലൊന്നാണ് നെന്‍മാറ. സമുദായ വോട്ടുകള്‍ എങ്ങോട്ടു പോകുന്നു എന്നതും നെന്‍മാറയിലെ ഇടതു സാധ്യതകളെ നിര്‍ണയിക്കും.
കൊല്ലങ്കോട് നിയമസഭാ മണ്ഡലമാണ് രൂപമാറ്റം വരുത്തി 2011 ല്‍ നെന്‍മാറയായത്. ഇടതു സ്വാധീനമുള്ള മണ്ഡലം പിടിക്കാന്‍ കഴിഞ്ഞ വട്ടം സിഎംപിയുടെ എം വി രാഘവനെത്തി. രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പില്‍ എംവിആര്‍ എട്ടായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി നാല് വോട്ടിന് തോറ്റു.
സീറ്റു വേണമെന്ന് ജെഡിയു ജില്ലാ ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചെങ്കിലും ഡിസിസി പിടിവിട്ടില്ല. മണ്ഡലം ഏറ്റെടുത്ത കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ വി ഗോപിനാഥിനെ രംഗത്തിറക്കി. മുന്‍ ഡിസിസി പ്രസിഡന്റ്, രണ്ട് ദശാബ്ദത്തോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലയില്‍ സുപരിചിതനാണ് എവി.
ലോകസഭാ തെരഞ്ഞെടുപ്പില്‍ അയ്യാരത്തോളം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പന്ത്രണ്ടായിരത്തോളം വോട്ടിന് ഇടതുപക്ഷം മുന്നിലെത്തി. വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിപിഎമ്മിന്റെ കെ ബാബു പ്രചരണത്തില്‍ സജീവമാണ്.
ബിഡിജെസ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപിയാണ് മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍
വലിയ തോതില്‍ വോട്ടു കൂടിയതും ശ്രദ്ധേയമാണ്.