കേരളം നഗരമെന്ന് ട്വീറ്റ് ചെയ്ത ശ്രീശാന്തിനെ എതിരേറ്റത് ട്രോള്‍ മഴ
കേരളം താങ്കള്‍ക്ക് ഒരു നഗരമാണെങ്കില്‍ ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമല്ലോ? ട്വീറ്റുകള്‍ എഴുതാന്‍ പറ്റുന്ന ഒരാളെ വാടകയ്ക്ക് നിയമിക്കൂ എന്നായിരുന്നു ഒരു
ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരളം ഒരു നഗരമായപ്പോള്‍ എതിരേറ്റത് ട്രോള്‍ മഴ. അര്‍ധരാത്രിയോടെ നടത്തിയ ഒരു ട്വീറ്റാണ് ശ്രീക്ക് വിനയായത്. കേരളത്തിന് ഒരു മാറ്റം അനിവാര്യമാണ് അത് ഇത്തവണ ഉണ്ടാകും എന്ന് ഉറപ്പാണ്. മികച്ച ഒരു നഗരം സൃഷ്ടിക്കാന്‍ നമുക്ക് കൈകോര്‍ക്കാം ഇതായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്. തൊട്ടു പിന്നാലെയെത്തിയ മറുപടികള്‍ വളരെ രസകരമായിരുന്നു.
കേരളം താങ്കള്‍ക്ക് ഒരു നഗരമാണെങ്കില്‍ ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമല്ലോ? ട്വീറ്റുകള്‍ എഴുതാന്‍ പറ്റുന്ന ഒരാളെ വാടകയ്ക്ക് നിയമിക്കൂ എന്നായിരുന്നു ഒരു വിരുതന്റെ ട്വീറ്റ്.
കേരളം? സംസ്ഥാനം? താങ്കള്‍ക്ക് പൊതുവിജ്ഞാനത്തിലും ഭൂമിശാസ്ത്രത്തിലും കൂടുതല്‍ അറിവു നേടേണ്ടതുണ്ട്. എന്നിട്ടാകാം രാഷ്ട്രീയപ്രവര്‍ത്തനം - മറ്റൊരു ട്വീറ്റ് മറുപടി ഇപ്രകാരമായിരുന്നു.
ഫീജെപി അധികാരത്തിലെത്തിയാല്‍ കേരളം മികച്ച പഞ്ചായത്താകുമെന്ന് ഒരാള്‍ ശ്രീയ്ക്ക് മറുപടി നല്കി.