ഗെയിലിന്‍റെ നിയമലംഘനങ്ങളുടെ നേര്‍സാക്ഷ്യങ്ങളായി ജാഫറും കരീമും

Update: 2018-05-27 04:27 GMT
Editor : Subin
ഗെയിലിന്‍റെ നിയമലംഘനങ്ങളുടെ നേര്‍സാക്ഷ്യങ്ങളായി ജാഫറും കരീമും
Advertising

രായുഷ്കാലത്തെ സമ്പാദ്യമാണ് ഇവര്‍ക്ക് നഷ്ടമാവുന്നത്. ഒരു രേഖയും നല്‍കാതെ ഭൂമി ഗെയില്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ഗെയില്‍ നടത്തുന്ന നിയമ ലംഘനങ്ങളുടെ നേര്‍ സാക്ഷ്യങ്ങളാണ് ജാഫറും അബ്ദുല്‍കരീമും. ഒരായുഷ്കാലത്തെ സമ്പാദ്യമാണ് ഇവര്‍ക്ക് നഷ്ടമാവുന്നത്. ഒരു രേഖയും നല്‍കാതെ ഭൂമി ഗെയില്‍ ഏറ്റെടുത്തു കഴിഞ്ഞു. വെട്ടിമാറ്റിയ മരങ്ങള്‍ക്കുള്ള ചെക്കും ഇതുവരെ ലഭിച്ചില്ല.

Full View

ഗെയിലിന് എതിരെയായ ജനകീയ പ്രതിരോധത്തിന്‍റെ കേന്ദ്രമാണ് എരഞ്ഞിമാവ്. ഭൂവുടമകള്‍ക്ക് രേഖകള്‍ നല്‍കാതെ ഗെയില്‍ മരങ്ങള്‍ വെട്ടിമാറ്റിയ മണ്ണ്. പക്ഷേ നിരന്തരമായ ചെറുത്ത് നില്‍പ്പിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നിടം കൂടിയാണിത്. മലപ്പുറം-കോഴിക്കോട് ജില്ലകളുടെ ഈ അതിര്‍ത്തിയിലാണ് ജാഫറിന്‍റെ 70 സെന്‍റ് ഭൂമി. കുടുംബ സ്വത്തായി ലഭിച്ച ഈ ഭൂമി ഇന്ന് തനിക്ക് അന്യമായതായി ജാഫര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

25 വര്‍ഷം ഗള്‍ഫില്‍ ചോര നീരാക്കിയ സമ്പാദ്യമാണ് കരീമെന്ന കര്‍ഷകന് ഈ രണ്ടര ഏക്കര്‍. പൈപ്പിടാനായി ഭൂമി ഗെയില്‍ നിരത്തി കഴിഞ്ഞു. പക്ഷേ കരീമിനിതുവരെ ഒരു രേഖയും നല്‍കിയിട്ടില്ല. ഒരു ജാഫറിന്‍റെയും കരീമിന്‍റെയും മാത്രം അവസ്ഥയില്ലിത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News