സംസ്ഥാന സര്‍ക്കാരിനും വഖഫ് ബോര്‍ഡിനുമെതിരെ സമര പ്രഖ്യാപനവുമായി സമസ്ത
എ പി വിഭാഗത്തിന് അനുകൂലമായി വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു
സംസ്ഥാന സര്‍ക്കാറിനും വഖഫ് ബോര്‍ഡിനുമെതിരെ സമസ്ത സമരം പ്രഖ്യാപിച്ചു. തര്‍ക്കം ഉളള മതസ്ഥാപനങ്ങളുടെ വിഷയത്തില്‍ എ പി വിഭാഗത്തിന് അനുകൂലമായി സര്‍ക്കാറും വഖഫ് ബോര്‍ഡും പ്രവര്‍ത്തിക്കുന്നുവെന്നാണ് സമസ്തയുടെ ആരോപണം. സമസ്തയുടെ സമരം മുസ്ലിംലീഗിനെയും യുഡിഎഫിനേയും പ്രതികൂലമായി ബാധിക്കും.
സര്‍ക്കാറിനെതിരെയും വഖഫ് ബോര്‍ഡിനെതിരെയും ശക്തമായ സമരം നടത്താനാണ് മലപ്പുറം സുന്നി മഹലില്‍ നടന്ന സമസ്ത ലീഗല്‍ സെല്‍ യോഗത്തില്‍ തീരുമാനിച്ചത്. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാരാണ് യോഗം ഉദ്ഘാടനം ചെയ്തത്. എ.പി വിഭാഗത്തിന് അനുകൂലമായി വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
പളളികള്‍ അടക്കമുളള തര്‍ക്കമുളള സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി എ.പി വിഭാഗത്തിന് രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നു, ഇ കെ വിഭാഗത്തിനെതിരെ പൊലീസ് കളളകേസുകള്‍ എടുക്കുന്നുവെന്നും സമസ്ത ആരോപിക്കുന്നു. പി.കെ കുഞ്ഞാലികുട്ടിയാണ് വഖഫ് മന്ത്രി. സമസ്തയുടെ സമരം ലീഗിന് വലിയ ക്ഷീണം ചെയ്യും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമരം നടത്തുന്നത് ലീഗിനെയും യുഡിഎഫിനെയും പ്രതികൂലമായി ബാധിക്കില്ല എന്നചോദ്യത്തിന് ഇതായിരുന്നു അത് പ്രശ്നമല്ല.അത് അവര്‍ക്ക് പെട്ടെന്ന് പരിഹരിക്കാമെന്നായിരുന്നു മറുപടി.
28-ാം തിയ്യതി മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. അതില്‍ പരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കും. സമരം കുടുതല്‍ ശക്തമാക്കന്‍ ഏഴ് അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.