വരള്‍ച്ചക്കും വന്യമൃഗശല്യത്തിനും പുറമെ രോഗങ്ങളും വയനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ദുരിതമാകുന്നു
കൊയ്യാന്‍ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കതിരിട്ട നെല്ല് കൊഴിഞ്ഞുവീഴുകയാണ്. രോഗം വന്നതോടെ കൃഷിക്കായി ചെലവാക്കിയ തുകയുടെ നാലിലൊരു ഭാഗം പോലും ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
വയനാട് ജില്ലയിലെ നെല്‍പാടങ്ങളില്‍ പുതിയരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. രോഗംബാധിച്ച് കൊയ്യാറായ കതിരുകള്‍ കൊഴിഞ്ഞുവീഴുകയാണ്. വരള്‍ച്ചക്കും വന്യമൃഗശല്യത്തിനും പുറമെ പുതിയരോഗങ്ങള്‍ കൂടി വന്നതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്.
വയനാട്ടില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്ന തിരുനെല്ലിയില്‍ ഏക്കര്‍ക്കണക്കിന് വയലുകളിലാണ് രോഗം ബാധിച്ചത്. കൊയ്യാന്‍ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കതിരിട്ട നെല്ല് കൊഴിഞ്ഞുവീഴുകയാണ്. രോഗം വന്നതോടെ കൃഷിക്കായി ചെലവാക്കിയ തുകയുടെ നാലിലൊരു ഭാഗം പോലും ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മാനന്തവാടിയില്‍ ബ്ലാസ്റ്റ് രോഗമാണ് നെല്‍ക്കൃഷിയെ ബാധിച്ചിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വേരു ചീയുന്ന രോഗവുമുണ്ട്. പനമരത്തെ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴുവാണ് നെല്‍ക്ക!ൃഷി നശിപ്പിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലും വിളവിറക്കി കൊയ്യാനടുക്കുമ്പോള്‍ രോഗങ്ങള്‍ നെല്ലു നശിപ്പിക്കുന്നതില്‍ കര്‍ഷകര്‍ നിരാശയിലാണ്.
വരള്‍ച്ചക്കും വന്യമൃഗശല്യത്തിനും പുറമെ പുതിയരോഗം വരള്‍ച്ചക്കും വന്യമൃഗശല്യത്തിനും പുറമെ പുതിയരോഗങ്ങള്‍ കൂടിയെത്തുന്നത് രോഗങ്ങള്‍ കൂടിയെത്തുന്നത് അവശേഷിക്കുന്ന നെല്‍കൃഷി പോലും ഇല്ലാതാക്കുമെന്ന ആശങ്കയുണ്ട്.