ശബരിമല നടവരവില്‍ റെക്കോര്‍ഡ് വര്‍ദ്ധന; 11 ദിവസംകൊണ്ട് 41.95 കോടി
വരുമാന വര്‍ദ്ധനവിനും ഒപ്പം ചിലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിശ്രമങ്ങളുടെ ഫലമാണ് പതിനൊന്ന് ദിവസം കൊണ്ട്..
ശബരിമല നടവരവില്‍ റെക്കോര്‍ഡ് വര്‍ദ്ധന. നടതുറന്ന് 11 ദിവസം പൂര്‍ത്തിയാകുന്പോള്‍ ആകെ 41.95 കോടി രൂപയാണ് ലഭിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 8.86 കോടി രൂപ അധികമാണ്. വരുമാന വര്‍ദ്ധനവിനും ഒപ്പം ചിലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിശ്രമങ്ങളുടെ ഫലമാണ് പതിനൊന്ന് ദിവസം കൊണ്ട് റെക്കോര്‍ഡ് നടവരവ് നേടാന്‍ സഹായിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേസമയം 33.09 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 41.95 കോടി രൂപയായി ഉയര്‍ന്നു. 18.17 കോടി രൂപയുടെ അരവണയും 3.06 കോടി രൂപയുടെ അപ്പവും വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം13.61 കോടിയും 2.70 കോടി രൂപയുമായിരുന്നു. കാണിക്ക 11.31 കോടിയില്‍ നിന്ന് 14.30 കോടിയിലേക്ക് ഉയര്‍ന്നു. അന്നദാന സംഭാവനയിലാണ് ശ്രദ്ധേയമായ മറ്റൊരു വര്‍ദ്ധന 23.33 ലക്ഷത്തില്‍ നിന്ന് 59. 46 ലക്ഷത്തിലേക്ക് ഉയര്‍ന്നു. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടക ബാഹുല്യം പ്രതീക്ഷിക്കുന്നതിനാല്‍ വരുമാനത്തിലും അത് പ്രതിഫലിക്കുമെന്നാണ് ദേവസ്വം അധികൃതരുടെ കണക്കുകൂട്ടല്‍