ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം

Update: 2018-05-27 04:19 GMT
Editor : admin
ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം
Advertising

പാക്കേജ് നടപ്പാക്കാന്‍ ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി മാനദണ്ഡങ്ങള്‍ക്കപ്പുറമുള്ള സഹായം നല്‍കും ധനസഹായം ഉടന്‍ വിതരണം ചെയ്യും

ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്ന പാക്കേജില്‍ അടിയന്തിര നടപടികളും, ദീര്‍ഘകാല പദ്ധതികളുമുണ്ട്. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും ഇന്ന് ചേര്‍ന്ന് മന്ത്രിസ‌ഭായോഗം തീരുമാനിച്ചു.

Full View

ഓഖി ചുഴലിക്കാറ്റിൽ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണെന്ന് പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഇതുവരെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ മറികടക്കാന്‍ കഴിയുന്ന തരത്തിലുളള പാക്കേജിനും രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

ബോട്ടും വലയും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി തത്തുല്യ ധനസഹായം നല്‍കും. ദുരന്തത്തിൽ ഇരയായവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, കണ്ടെത്താത്തവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ നിലവിലെ നിയത്തില്‍ തടസ്സമുള്ളത് കൊണ്ട് അത് പരിശോധിച്ച് പരിഹരിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. മൽസ്യത്തൊഴിലാളികള്‍ക്കുളള സൗജന്യ റേഷൻ ഒരു മാസത്തേക്ക് നീട്ടി, തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസധനം നൽകും. മുതിർന്നവർക്ക് ദിവസേന 60 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ് നൽകുക. ചുഴലിക്കാറ്റില്‍ വീട്, കൃഷി എന്നിവ നഷ്ടപ്പെട്ടതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1130 മലയാളികള്‍ ഉള്‍പ്പെടെ 2600 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News