ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, തിരച്ചില്‍ തുടരുന്നു

Update: 2018-05-27 01:12 GMT
Editor : Subin
Advertising

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 300 ല്‍ അധികം മത്സ്യതൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്.

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ബോട്ടുകളുടെ തെരച്ചില്‍ പുരോഗമിക്കുന്നു. 105 സ്വകാര്യ ബോട്ടുകളിലായി 500 ലേറെ മത്സ്യതൊഴിലാളികളാണ് തെരച്ചില്‍ നടത്തുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 300 ല്‍ അധികം മത്സ്യതൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. കാണാതായ ഒരാളുടെ മൃതദേഹം തലശ്ശേരി ഭാഗത്ത് നിന്നും കണ്ടെത്തി.

Full View

ലക്ഷദ്വീപ് ഭാഗം കേന്ദ്രീകരിച്ചാണ് ബോട്ടുകള്‍ പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍ നോട്ടത്തിലാണ് തിരച്ചില്‍. ഓരോ ബോട്ടും അഞ്ച് ദിവസം വീതം 200 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് തിരച്ചില്‍ നടത്തുക. 105 ബോട്ടുകള്‍ക്കൊപ്പം ഒരു വെസലും തിരച്ചില്‍ സംഘത്തിന്റെ സഹായത്തിനുണ്ടാകും.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മുന്നൂറില്‍ അധികം മത്സ്യതൊഴിലാളികളെയാണ് കണ്ടെത്താനുണ്ട്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന തിരച്ചിലിന് 2.18 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തെരച്ചില്‍ സംഘത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പ്രതിദിനം 800 രൂപ വീതം ബാറ്റയും ഓരോ ബോട്ടിനും 3000 ലിറ്റര്‍ ഡീസലും നല്‍കും. കൊച്ചിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ തിരച്ചില്‍ നടത്തുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News