ജാതീയ അധിക്ഷേപം; കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍‌ നിരാഹാര സമരത്തില്‍

Update: 2018-05-27 05:19 GMT
Editor : Sithara
ജാതീയ അധിക്ഷേപം; കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍‌ നിരാഹാര സമരത്തില്‍
Advertising

ഒരു കൂട്ടം ദലിത് ഗവേഷക വിദ്യാർഥിനികൾ സർവ്വകലാശാല കവാടത്തിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

കാലടി സംസ്കൃത സർവ്വകലാശാലയിലെ ഒരു വിഭാഗം വിദ്യാർഥിനികളെ ജാതീയമായി അധിക്ഷേപിച്ചവരെ സംരക്ഷിക്കുന്നതായി ആരോപണം. വിഷയം ചൂണ്ടിക്കാട്ടി ഒരു കൂട്ടം ദലിത് ഗവേഷക വിദ്യാർഥിനികൾ സർവ്വകലാശാല കവാടത്തിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

Full View

കഴിഞ്ഞ ഒക്റ്റോബർ 26ന് അര്‍ധരാത്രി ഗവേഷക വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ പുരുഷ വിദ്യാർഥികളെത്തി മോശമായ രീതിയിൽ സംസാരിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. രജിസ്ട്രാർക്ക് പരാതി നില്‍കിയ വിദ്യാർഥിനികളെ 3 വിദ്യാർഥികള്‍ ചേര്‍ന്ന് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ആരോപണം . ഇതിൽ വിദ്യാർഥിനികൾ സർവ്വകലാശാല അധികൃതർക്ക് പരാതിയും നൽകി. സംഭവത്തിൽ 3 വിദ്യാർഥികളെ അധികൃതർ സസ്പെന്റ് ചെയ്തിരുന്നു, പരാതി അന്വേഷിക്കാൽ 3 അംഗ കമ്മിഷനെയും നിയോഗിച്ചു. എന്നാൽ സസ്പെന്റ് ചെയ്ത വിദ്യാർഥികളെ യാതൊരു മുന്നറിയിപ്പും കൂടാതെ തിരിച്ചെടുത്തതായി പരാതി നൽകിയ വിദ്യാർഥിനികൾ പറയുന്നു. കമ്മിഷൻ വേണ്ട രൂപത്തിലല്ല തെളിവെടുപ്പു നടത്തിയത്. എസ്‍സി, എസ്‍ടി അംഗങ്ങളെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു

വിദ്യാര്‍ഥിനികളുടെ പരാതി പരിശോധിക്കുമെന്ന നിലപാട് കോളേജധികൃതര്‍ ആവര്‍ത്തിച്ചു. അധിക്ഷേപം നടത്തിയവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. കോളേജില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആരോപണ വിധേയരെ വിലക്കണമെന്നും ആവശ്യമുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News