ഡോക്യുമെന്ററിയും ഷോര്‍ട്ട്ഫിലിമും കലോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചന
Update: 2018-05-27 05:00 GMT
മലയാളിയായ ഹോളിവുഡ് സംവിധായകന് സോഹന്‍ റോയിയുമായി ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി.
ന്യൂജനറേഷന് കലാരൂപങ്ങളായ ഡോക്യുമെന്ററി, ഷോട്ട്ഫിലിം, ആല്‍ബം മേക്കിങ്ങ് എന്നിവ സ്കൂള്‍ കലോത്സവത്തില്‍ പുതിയ ഇനങ്ങളായി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കാലോചിതമായി കലോത്സവം പരിഷ്കരിക്കുകയാണ് ലക്ഷ്യം. മലയാളിയായ ഹോളിവുഡ് സംവിധായകന് സോഹന്‍ റോയിയുമായി ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി.