മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളെക്കുറിച്ച് ആരോപണവുമായി ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ കേരളത്തില്‍
അഹ്മദാബാദില്‍ നിന്നുള്ള 14 പേരാണ് കേരളത്തിലെത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരോദപാട്യയില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. കലാപത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ ജീവിച്ചിരുന്ന ഇവര്‍ക്ക് സിറ്റിസണ്‍ നഗറില്‍ മുസ്ലിം ലീഗ് വീടുകള്‍ നിര്‍മിച്ചു നല്‍കി.
ഗുജറാത്തില്‍ മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളെക്കുറിച്ച് ആരോപണവുമായി ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ കേരളത്തിലെത്തി. മാലിന്യക്കൂമ്പാരങ്ങള്‍ക്കു നടുവിലാണ് ലീഗ് വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്നും വീടിന്റെ രേഖകള്‍ തങ്ങള്‍ക്ക് ഇതുവരെ കൈമാറിയില്ലെന്നും ഇരകള്‍ പറഞ്ഞു. ഇന്‍സാഫ് എന്ന സന്നദ്ധസംഘടനയാണ് ഇരകളെ കേരളത്തിലേക്കെത്തിച്ചത്.
അഹ്മദാബാദില്‍ നിന്നുള്ള 14 പേരാണ് കേരളത്തിലെത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരോദപാട്യയില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. കലാപത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ ജീവിച്ചിരുന്ന ഇവര്‍ക്ക് സിറ്റിസണ്‍ നഗറില്‍ മുസ്ലിം ലീഗ് വീടുകള്‍ നിര്‍മിച്ചു നല്‍കി. പക്ഷേ പ്രതിദിനം 3200 മെട്രിക് ടണ്‍ മാലിന്യം തള്ളുന്ന സ്ഥലത്താണ് ലീഗ് വീട് നല്‍കിയത് എന്നാണ് ആരോപണം. മാലിന്യക്കൂമ്പാരത്തില്‍ ജീവിക്കുന്നതിനാല്‍ ഭൂരിഭാഗം പേരും രോഗികളായെന്നും കലാപത്തിലെ സാക്ഷികളടക്കം നിരവധി പേര്‍ മരിച്ചെന്നും ഇവര്‍ പറയുന്നു.
ഒക്സ്ഫോഡ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ബംഗാള്‍ സ്വദേശി ആദില്‍ഹുസൈന്‍, മലയാളിയായ സഈദ് റൂമി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇന്‍സാഫ് എന്ന സംഘടനയാണ് ഇവരെ കോഴിക്കോട്ടെത്തിച്ചത്. ഈ വിഷയത്തില്‍ തീരുമാനമാകുന്നത് കേരളത്തില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ശത്രുക്കളുടെ നീക്കമാണിതെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം