ആറന്മുള സമരഭൂമിയില്‍ വോട്ട് ചോദിച്ച് ഇതുവരെ സ്ഥാനാര്‍ഥികളെത്തിയില്ല

Update: 2018-05-27 07:41 GMT
Editor : admin
ആറന്മുള സമരഭൂമിയില്‍ വോട്ട് ചോദിച്ച് ഇതുവരെ സ്ഥാനാര്‍ഥികളെത്തിയില്ല
Advertising

രാഷ്ട്രീയ നേതൃത്വത്തിന്റെ അവഗണനയില്‍ മനം നൊന്ത് കഴിയുകയാണ് സമരഭൂമിയില്‍ ഇപ്പോഴും തുടരുന്ന കുടുംബങ്ങള്‍.

Full View

വിമാനത്താവള പദ്ധതി ഇപ്പോഴും ആറന്മുള മണ്ഡലത്തില്‍ സജീവ പ്രചരണ വിഷയമാണ്. എന്നാല്‍ പ്രചരണം അവസാന ലാപിലേക്ക് കടന്നിട്ടും സമരഭൂമിയില്‍ കുടില്‍ കെട്ടി കഴിയുന്നവരെ സന്ദര്‍ശിക്കാനോ വോട്ട് ചോദിക്കാനോ ഒരു മുന്നണിയുടെ സ്ഥാനാര്‍ഥികളും ഇതുവരെയും എത്തിയില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അവഗണനയില്‍ മനം നൊന്ത് കഴിയുകയാണ് സമരഭൂമിയില്‍ ഇപ്പോഴും തുടരുന്ന കുടുംബങ്ങള്‍.

2011 ജനുവരിയില്‍ സിപിഎമ്മിന്റെ മിച്ചഭൂമി സമരത്തിന്റെ ഭാഗമായാണ് 200 ഓളം കുടുംബങ്ങള്‍ ആറന്മുള സമരഭൂമിയിലെത്തിയത്. വിമാനത്താവള സമരം ശക്തമായതോടെ ഇവരും സമരത്തിന്റെ ഭാഗമായി. 35 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ സമരഭൂമിയില്‍ അവശേഷിക്കുന്നത്. സമരത്തിന്റെ ഒരു ഘട്ടം പിന്നിട്ടതോടെ പാര്‍ട്ടികള്‍ പിന്നീട് ഇവരെ കൈയ്യൊഴിഞ്ഞു. തങ്ങളെ സമര ഭൂമിയിലെത്തിച്ച ഇടത് പക്ഷം പോലും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയില്ലെന്ന് ഇവര്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരം മനസിലാക്കുന്നുണ്ടെങ്കിലും ഇത്തവണയും വോട്ട് ചെയ്യാന്‍ തന്നെയാണ് മിക്കവരുടെയും തീരുമാനം.

വിമാനത്താവള വിരുദ്ധ സമരം വിജയിപ്പാക്കാന്‍ പാര്‍ട്ടികള്‍ക്ക് ഇവരെ വേണമായിരുന്നു. വെയിലായാലും മഴയായാലും നരകതുല്യമായ വെള്ളവും വെളിച്ചവുമില്ലാത്ത സമരഭൂമിയുപേക്ഷിച്ച് സമരാനന്തരം ഭൂരിപക്ഷമാളുകളും പോയി. എന്നാല്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തവര്‍ സമരഭൂമിയിലെ ചെറുകുടിലുകളില്‍ തന്നെ തുടര്‍ന്നു. മരുഭൂമി പോലെ കിടക്കുന്ന സമരഭൂമിയിലെ കത്തിക്കാളുന്ന ചൂടില്‍ തങ്ങളുടെ ചെറു കുടിലുകളില്‍ വെന്ത് കഴിയുകയാണ് ഇപ്പോള്‍ ഇവിടെയുള്ളവര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News