കീഴാറ്റൂര്‍ സമരത്തിന്റെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് കോടിയേരി

Update: 2018-05-27 07:17 GMT
Editor : Jaisy
കീഴാറ്റൂര്‍ സമരത്തിന്റെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് കോടിയേരി
Advertising

ഇതിന് പിന്നില്‍ ആര്‍എസ്എസിന് പ്രത്യേക താത്പര്യമുണ്ട്

കീഴാറ്റൂര്‍ സമരത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും മാവോയിസ്റ്റുകളും ഒരുമിച്ച് കൈകോര്‍ക്കുകയാണ്. കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണക്കുമെന്നും കോടിയേരി പറഞ്ഞു.

Full View

കീഴാറ്റൂര്‍ സമരത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന കൃത്യമായ സൂചനയാണ് ഇന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി നല്‍കിയത്.സമരത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പിയും ആര്‍.എസും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആര്‍.എസ്.എസ് എസ്.ഡി.പി.ഐയും മാവോയിസ്റ്റുകളെയും കൂട്ടുപിടിക്കുന്നു .ഇത്തരം ശ്രമങ്ങള്‍ പാര്‍ട്ടി ജനങ്ങളെ അണി നിരത്തി നേരിടും.

കീഴാറ്റൂര്‍ വഴി ദേശീയപാത കടന്നുപോകണമെന്ന് തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്.സ്ഥലം ഏറ്റെടുത്ത് നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത. ഇത് വഴി മേല്‍പ്പാത നിര്‍മ്മിക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ അതുമായി സഹകരിക്കാന്‍ തയ്യാറാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുളള വികസനമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും കോടിയേരി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News