ഇടുക്കിയില്‍ ശൈശവ വിവാഹ കേസുകള്‍ വര്‍ധിക്കുന്നു

Update: 2018-05-27 10:13 GMT
Editor : Sithara
ഇടുക്കിയില്‍ ശൈശവ വിവാഹ കേസുകള്‍ വര്‍ധിക്കുന്നു
Advertising

ജില്ലയിലെ തോട്ടം, തമിഴ്, ആദിവാസി മേഖലകളിലാണ് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ അകന്ന ബന്ധുക്കള്‍ അടക്കം വിവാഹം ചെയ്യുന്നത്.

ഇടുക്കി ജില്ലയില്‍ ശൈശവ വിവാഹ കേസുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ജില്ലയിലെ തോട്ടം, തമിഴ്, ആദിവാസി മേഖലകളിലാണ് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ അകന്ന ബന്ധുക്കള്‍ അടക്കം വിവാഹം ചെയ്യുന്നത്. വിവിധ ബാലാവകാശ പ്രവര്‍ത്തകരുടെ അവസരോചിത ഇടപെടല്‍ ഇല്ലെങ്കില്‍ കണക്കുകള്‍ ഇതിലും ഏറെയാകും.

Full View

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ കണക്കുകളിലാണ് ഇടുക്കി ജില്ലയിലെ ശൈശവ വിവാഹ കേസുകള്‍ വര്‍ധിച്ചതായി കാട്ടിയിരിക്കുന്നത്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. 2016 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ മൂന്ന് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2017ല്‍ അത് ആറ് കേസുകളായി വര്‍ധിച്ചു. 2018ലാകട്ടെ എട്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലു കേസുകള്‍ അധികൃതര്‍ തടഞ്ഞപ്പോള്‍ നാല് കേസുകളില്‍ ശൈശവ വിവാഹം നടന്നതായും കണ്ടെത്തി.

ഈ മേഖലകളിലൊക്കെയും ശൈശവ വിവാഹത്തിന് പ്രാദേശിക പിന്തുണ ലഭിക്കുന്നതിനാല്‍ വിവാഹം തടയാന്‍ അധികൃതര്‍ക്ക് പലപ്പോഴും സാധിക്കാതെ വരുന്നു. പ്രായപൂര്‍ത്തിയാകുംമുമ്പെ ഗര്‍ഭിണികളായശേഷം വിവാഹിതരാകുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News