വിഎസിന്റെ അനുഗ്രഹം തേടി സുധാകരനെത്തി
വിഎസിന്റെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് സുധാകരന്‍ മടങ്ങിയത്.
നിയുക്ത മന്ത്രിമാരും നേതാക്കളും വി എസ് അച്യുതാനന്ദന്റെ അനുഗ്രഹം തേടിയെത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സന്ദര്‍ശനത്തോടെ കന്റോണ്‍മെന്റ് ഹൌസും സജീവമായി. വിഎസിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയ ശേഷമാണ് ജി സുധാകരന്‍ മടങ്ങിയത്.
രാവിലെ മുതല്‍ തന്നെ വി എസ് അച്യുതാനന്ദന്റെ വസതിയിലേക്ക് നേതാക്കളുടെ പ്രവാഹമായിരുന്നു. വന്നവരില്‍ പ്രമുഖര്‍ നിയുക്ത മന്ത്രിമാര്‍ തന്നെ. ചേരിപ്പോര് രൂക്ഷമായിരുന്ന കാലത്തെ കടുത്ത വിമര്‍ശകരും ഒപ്പം നിന്നവരുമെല്ലാം മുതിര്‍ന്ന നേതാവിന്റെ പിന്തുണ തേടിയെത്തി. ജി സുധാകരന്‍ കാല്‍തൊട്ട് വണങ്ങിയാണ് അനുഗ്രഹം വാങ്ങിയത്. വിഎസിനെ കാണാതിരിക്കുന്നത് എങ്ങനെയെന്ന പ്രതികരണവും. ഇ പി ജയരാജന്‍, കെ ടി ജലീല്‍, മെഴ്സിക്കുട്ടിയമ്മ, വി എസ് സുനില്‍കുമാര്‍, തുടങ്ങിവരും രാവിലെ തന്നെ വിഎസിനെ കാണാനെത്തി. നല്ല മന്ത്രിയായിരിക്കാനായിരുന്നു മെഴ്സിക്കുട്ടിയമ്മക്ക് കിട്ടിയ ഉപദേശം.
നിയുക്ത മന്ത്രിമാര്‍ക്കി പുറമെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സി കെ ശശീന്ദ്രനും പി ടി എ റഹീം അടക്കമുള്ള എംഎല്‍എമാരും വിഎസിനെ കാണാനെത്തി. വന്നവരെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിച്ച വിഎസ് എല്ലാവര്‍ക്കും ഉറച്ച പിന്തുണയും ഉറപ്പുനല്‍കി.