പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിക്കെതിരായ ഐജിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ജിഷ വധക്കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ ഇടപെടാന്‍ പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിക്കെതിരെ എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജിഷ വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും പൊലീസ് കംപ്ലയിന്‍റ്സ് സെല്‍ അതോറിറ്റി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഐജി അതോറിറ്റിക്ക് മുമ്പാകെ ഹാജരായില്ല. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ അധികാരമില്ലെന്നായിരുന്നു ഐജിയുടെ വാദം. ഇതിനെതിരെ പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് രണ്ടാം തീയതി ഐജി നേരിട്ട് ഹാജരാകരണമെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവിറക്കി. ഇതിന് എതിരെയാണ് ഐജി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ ഘട്ടത്തില്‍ ഇടപെടാന്‍ പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.