പതിമൂന്നാം നമ്പര്‍ വാഹനം തോമസ് ഐസക്കിന് സ്വന്തം
അന്ധവിശ്വാസത്തിന്റെ പേരിലാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് പതിമൂന്നാം നമ്പര്‍ വാഹനം ഇല്ലാത്തതെന്ന വിവാദം കൊടുമ്പിരി കൊണ്ടപ്പോഴാണ് പതിമൂന്നാം നമ്പര്‍ കാറിനായി തോമസ് ഐസകും കെടി ജലീലും വിഎസ് സുനില്‍കുമാറും രംഗത്തെത്തിയത്.
വിവാദങ്ങള്‍ക്കൊടുവില്‍ പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് ഔദ്യോഗികമായി സ്വന്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ പതിമൂന്നാം നമ്പര്‍ വാഹനം ധനമന്ത്രി ടിഎം തോമസ് ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു.
'വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം.
13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.' എന്നതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം. പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്തിതിന് പിന്നാലെയാണ് സുരേന്ദ്രന്‍ വിവാദ പോസ്റ്റിട്ടത്.
യുഡിഎഫ് മന്ത്രിസഭയില്‍ ആരും പതിമൂന്നാം നമ്പര്‍ വാഹനം ഉപയോഗിച്ചിരുന്നില്ല. മുന്‍ ഇടതു മന്ത്രിസഭയില്‍ എം എ ബേബി പതിമൂന്നാം നമ്പര്‍ വാഹനം ചോദിച്ച് വാങ്ങിയിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിലാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് പതിമൂന്നാം നമ്പര്‍ വാഹനം ഇല്ലാത്തതെന്ന വിവാദം കൊടുമ്പിരി കൊണ്ടപ്പോഴാണ് പതിമൂന്നാം നമ്പര്‍ കാറിനായി തോമസ് ഐസകും കെടി ജലീലും വിഎസ് സുനില്‍കുമാറും രംഗത്തെത്തിയത്.
ഒടുവില്‍ പതിമൂന്നാം നമ്പര്‍ കാര്‍ തോമസ് ഐസകിന് അനുവദിക്കുകയും ചെയ്തിരുന്നു. ഈ പതിമൂന്നാം നമ്പര്‍ കാറിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തോമസ് ഐസക് അന്ധവിശ്വാസ വിവാദം ആഘോഷമാക്കിയിരിക്കുന്നത്.
അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി
Posted by Dr.T.M Thomas Isaac on Thursday, June 9, 2016