ഭക്ഷ്യോല്‍പാദന, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം: സാധാരണക്കാര്‍ക്ക് ആശങ്ക

Update: 2018-05-27 07:15 GMT
Editor : admin
ഭക്ഷ്യോല്‍പാദന, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം: സാധാരണക്കാര്‍ക്ക് ആശങ്ക
Advertising

കേരളത്തിലെ കുടുംബശ്രീയെപ്പോലെ രാജ്യത്താകമാനം ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദോഷകരമായി ബാധിക്കും

Full View

ഭക്ഷ്യോല്‍പാദന, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ നൂറ് ശതമാനം വിദേശനിക്ഷേപമാവാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത ആശങ്കയാണ് ഈ മേഖലയില്‍ നിന്ന് ഉയരുന്നത്. ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധരും നല്‍കുന്നു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ നിരവധി സംഘങ്ങള്‍ ഭക്ഷ്യോല്‍പാദന, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ ഇതിനോടകം ചുവടുറപ്പിച്ചിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീയെപ്പോലെ രാജ്യത്താകമാനം ഇത്തരം സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ പല കുടുംബങ്ങളും ഇത്തരം മേഖലകളില്‍ നിന്ന് വരുമാനമാര്‍ഗം കണ്ടെത്തുന്നവരായുണ്ട്. ഈ മേഖലകളില്‍ വിദേശ നിക്ഷേപം വരുന്നതോടെ വിദേശകമ്പനികളുടെ ആധുനിക സാങ്കേതിക വിദ്യയോട് മത്സരിക്കേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്.

വിദേശ നിക്ഷപം വരുന്നതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് അസംഘടിതരും സംഘടിതരുമായ തൊഴിലാളികളുടെ ജീവിതോപാധി നിലക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വിദേശ കമ്പനികളുടെ ആധുനിക സാങ്കേതിക വിദ്യയോടും മൂലധനത്തോടും കിടപിടിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെങ്കില്‍ വലിയ ദുരിതമാണ് ഈ മേഖലയിലുണ്ടാവുകയെന്ന ആശങ്ക ശക്തമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News