തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ ബികോമിന് ഒന്നേകാല്‍ ലക്ഷം
വെള്ളാപ്പള്ളി നടേശന്‍ മാനേജറായ കോളേജില്‍ സീറ്റ് കച്ചവടം നടത്തുന്നത് എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസില്‍. ഒളിക്യാമറ ദൃശ്യങ്ങള്‍ 'മീഡിയാവണ്‍' പുറത്ത് വിടുന്നു
സംസ്ഥാനത്തെ സ്വകാര്യ കോളേജുകളില്‍ നടക്കുന്നത് കഴുത്തറുപ്പന്‍ സീറ്റുകൊള്ള . തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരയണ ഗുരു എയ്ഡഡ് കോളേജില്‍ 80 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥിക്ക് ബികോം സീറ്റിന് പ്രിന്‍സിപ്പല്‍ ഒന്നേകാല്‍ ലക്ഷം രൂപ കോഴ ആവിശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ മാനേജറായ കോളജില്‍ തുക പറഞ്ഞുറപ്പിക്കുന്നതും പണം കൈമാറുന്നതും എസ് എന്‍ ഡി പി യൂണിയന്‍ ഓഫീസില്‍ വെച്ചാണ്. മീഡിയവണ്‍ ഒളിക്യാമറ അന്വേഷണം.
ബി.കോമില്‍ അഡ്മിഷന്‍ തേടിയാണ് ഞങ്ങള്‍ കോളേജിലെത്തിയത്.പ്രിന്‍സിപ്പളെ കണ്ട് സീറ്റുണ്ടോയെന്ന് തിരക്കിയപ്പോള്‍ നല്‍കേണ്ട കോഴപ്പണത്തിന്‍റെ കണക്കുകള്‍ പറഞ്ഞു.'20 രൂപ കൊടുത്താല്‍ കിട്ടുമോ. 20 രൂപക്കൊന്നും കിട്ടത്തില്ല. പിന്നെ എത്രയാണ്..ഏകദേശം നമുക്ക് താങ്ങാനാകുന്നതാണോ...40 രൂപയെന്നാണ് പറയുന്നത്.40 ആ..40ല്‍ കുറയില്ലല്ലേ...ബികോമായതുകൊണ്ട്,ബികോമായതുകൊണ്ട്..മറ്റേ ബികോമില്‍ കിട്ടുമോ സാറെ..മറ്റേ ബികോമാണങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ കൊടുക്കണം...എയ്ഡഡ് ആണങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ കൊടുക്കണം..'
പ്രിന്‍സിപ്പള്‍ കാര്യങ്ങള്‍ പറഞ്ഞന്നേയുള്ളൂ, വിലപേശി ഉറപ്പിക്കുന്നതും, പണം വാങ്ങുന്നതും എസ്എന്‍ഡിപി യോഗം ഭാരവാഹികളാണ്.പ്രിന്‍സിപ്പള്‍ പറഞ്ഞതനുസരിച്ച് ഓഫീസില്‍ നിന്ന് നന്പര്‍ വാങ്ങി വാമനപുരം യൂണിയന്‍ സെക്രട്ടറി ഡി പ്രേംരാജിനെ വിളിച്ചു.
സെല്‍ഫിനാന്‍സില്‍ ഒരു സീറ്റ് കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ..ഏത് വിഷയം..ബികോമിന്..എത്രമാര്‍ക്കുണ്ട്..80-ത്..80 ആ..എവിടുന്ന് വിളിക്കുകയാണ് ഇപ്പോ..ഞങ്ങള് വാമനപുരത്തുന്നാണ് വിളിക്കുന്നത്.. വാമനപുരത്ത് ഞാനിവിടെ ഉണ്ടല്ലോ...വാമനപുരം യൂണിയന്‍ ഓഫീസില്‍..അവിടെ വന്നാല്‍ സാറിനെ കാണാമോ..ആ .. അവിടെ വന്നാല്‍ മതിഎസ്എന്ഡിപി ഓഫീസില്‍ ചെന്ന് പ്രേംരാജുമായി സംസാരിച്ചതിന് ശേഷം അഡ്വാന്‍സ് നല്‍കി സീറ്റുറപ്പിച്ചു. റെസീപ്റ്റിന് പകരം യൂണിയന്‍റെ ലെറ്റര്‍പാഡിലുള്ള ഒരു കത്തും നല്‍കി. കത്തുമായി കോളേജില്‍ ചെന്ന് ബാക്കി പണം അടച്ചപ്പോള്‍ അഡ്മിഷന്‍ റെഡി.