ബഷീറിന്റെ പേരില്‍ സാംസ്കാരിക കേന്ദ്രം; സന്തോഷം പങ്കിട്ട് കുടുംബം

Update: 2018-05-27 09:12 GMT
ബഷീറിന്റെ പേരില്‍ സാംസ്കാരിക കേന്ദ്രം; സന്തോഷം പങ്കിട്ട് കുടുംബം
Advertising

സര്‍ക്കാര്‍ കോഴിക്കോട് നിര്‍മിക്കാനുദ്ദേശിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ബഷീര്‍ സ്മാരക സമിതിക്കു നല്‍കണമെന്ന് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ ആവശ്യപ്പെട്ടു

Full View

മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബം. സര്‍ക്കാര്‍ കോഴിക്കോട് നിര്‍മിക്കാനുദ്ദേശിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ബഷീര്‍ സ്മാരക സമിതിക്കു നല്‍കണമെന്ന് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ ആവശ്യപ്പെട്ടു. ഇതിനായി മന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം മീഡിയാവണ്ണിനോട് പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 22 വര്‍ഷം പൂര്‍ത്തിയായെങ്കിലും അര്‍ഹിക്കുന്ന ഒരു സ്മാരകം കോഴിക്കോട് നിര്‍മിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ബഷീറിന്റെ പേരില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും ബന്ധുക്കളും നോക്കിക്കാണുന്നത്. ഇത്തരമൊരു കേന്ദ്രം നിര്‍മിക്കുമ്പോള്‍ അത് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിന് വിട്ടു കൊടുക്കരുതെന്നാണ് ബഷീറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

രണ്ടു തവണ നിലച്ചു പോയ പദ്ധതിക്കാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വീണ്ടും ജീവന്‍ വെക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബഷീറിന്‍രെ സ്മാരകം നിര്‍മിക്കാനായി ബജറ്റില്‍ 50 ലക്ഷം നീക്കി വെച്ചിരുന്നു. ആദ്യം ബേപ്പൂരിലും പിന്നീട് സരോവരം ബയോപാര്‍ക്കിനു സമീപവും സ്മാരകം നിര്‍മിക്കാന്‍ ശ്രമം നടന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ ഇത് നടപ്പായില്ല.

Tags:    

Similar News