പാട്ടക്കരാര്‍ ലംഘിച്ച വൈഎംസിഎ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയില്ല

Update: 2018-05-28 19:04 GMT
Editor : Subin
പാട്ടക്കരാര്‍ ലംഘിച്ച വൈഎംസിഎ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയില്ല
Advertising

കൊല്ലം നഗരത്തില്‍ വൈഎംസിഎയുടെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന 85 സെന്‍റ് ഭൂമിയാണ് കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് 2010ല്‍ പാട്ടക്കരാര്‍ റദ്ദാക്കിയത്. എന്നാല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇറക്കി വിടാനുള്ള നടപടി സ്വീകരിച്ചു വരികയാണ് വൈഎംസിഎ.

കൊല്ലം നഗരത്തില്‍ പാട്ടക്കരാര്‍ ലംഘിച്ചതിന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട ഭൂമി ആറ് വര്‍ഷത്തിന് ശേഷവും തിരിച്ചുപിടിക്കാന്‍ നടപടിയില്ല. നഗരത്തില്‍ വൈഎംസിഎയുടെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന 85 സെന്‍റ് ഭൂമിയാണ് കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് 2010ല്‍ പാട്ടക്കരാര്‍ റദ്ദാക്കിയത്. എന്നാല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇറക്കി വിടാനുള്ള നടപടി സ്വീകരിച്ചു വരികയാണ് വൈഎംസിഎ.

കൊല്ലം ചിന്നക്കടയ്ക്ക് സമീപമുള്ള 85 സെന്‍റ് സര്‍ക്കാര്‍ ഭൂമി 60 വര്‍ഷത്തിലധികമായി വൈഎംസിഎ കുത്തകപാട്ടം പ്രകാരം കൈവശം വച്ച് വരികയായിരുന്നു. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടതോടെ 2010ല്‍ സര്‍ക്കാര്‍ പാട്ടക്കരാര്‍ റദ്ദാക്കി. എന്നാല്‍ 6 വര്‍ഷം കഴിഞ്ഞിട്ടും കോടികള്‍ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ ഈ ഉത്തരവ് ഉപയോഗിച്ച ഇവിടെ പ്രവര്‍ത്തിക്കുന്ന ബുക് മാര്‍ക്ക് അടക്കമുള്ളസര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇറക്കിവിടാനുള്ള വൈഎംസിഎ നടത്തുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇറക്കിവിടുന്നതിന് കോടതിയില്‍ നിന്ന് അനുകൂല വിധിയും വൈഎംസിഎ സമ്പാദിച്ചു. പാട്ടക്കരാര്‍ റദ്ദാക്കപ്പെട്ടശേഷവും വെഎംസിഎ ഇവിടെ നിര്‍മാണം നടത്തുകയാണെന്നും ആരോപണമുണ്ട്. പാട്ടക്കരാര്‍ റദ്ദാക്കിയത് മറച്ച് വച്ച് ഈ ഭൂമിയിലെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായും പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News