വിവാദ പ്രസംഗം: ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുത്തു

Update: 2018-05-28 19:44 GMT
Editor : Alwyn K Jose
വിവാദ പ്രസംഗം: ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുത്തു
Advertising

ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളുള്ള പ്രസംഗം നടത്തി എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം റെയിഞ്ച് ഐജിക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.

പത്തനാപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയതായുള്ള ആരോപണത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ളക്കെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരം പത്തനാപുരം പൊലീസാണ് കേസെടുത്തത്. ലീഗല്‍ സെലിന്റെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്പിള്ളക്കെതിരെ കേസെടുത്തത്.

പത്തനാപുരം എന്‍എസ്എസ് കരയോഗത്തില്‍ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും അവഹേളിച്ച് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള പ്രസംഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ പ്രസംഗത്തിന്റെ ഓഡിയോ ശേഖരിച്ച് കൊല്ലം റൂറല്‍ എസ് പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷം ലീഗല്‍ സെല്ലിന്റെ കൂടെ നിയമോപദേശപ്രകാരമാണ് കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. ഇത് കൊല്ലം റൂറല്‍ എസ് പിക്ക് കൈമാറി. മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെ 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പത്തനാപുരം എസ് ഐ യാണ് കേസ് അന്വേഷിക്കുക. ശബ്ദരേഖ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയാകും തുടരന്വേഷണം നടത്തുക.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News