സ്വാശ്രയ- അണ്‍ എയ്ഡഡ് അധ്യാപകരുടെ ജീവിതം ഇപ്പോഴും ദുരിതത്തില്‍
കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോറ്, കേരളത്തിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ തുറന്ന് കാണിച്ച കഥയായിരുന്നു
കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോറ്, കേരളത്തിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ തുറന്ന് കാണിച്ച കഥയായിരുന്നു . തുച്ഛമായ ശമ്പളം മൂലം പട്ടിണിയിലായ ഒരു അധ്യാപകൻ ഒരു വിദ്യാര്‍ഥിയുടെ പൊതിച്ചോറു മോഷ്ടിച്ചു തിന്നുന്നതാണു കഥ. ആ ജീവിതനിലവാരത്തില്‍ നിന്ന് അധ്യാപകര്‍ ഏറെ മാറിയെങ്കിലും സ്വാശ്രയ- അണ്‍ എയ്ഡഡ് മേഖലയിലുള്ളവരുടെ ജീവിതം ഇപ്പോഴും ദുരിതത്തിലാണ്.
വിശപ്പ് സഹിക്കാനാകാതെ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ചോറ് മോഷ്ടിച്ച് തിന്നുന്നത് കഥയായിരുന്നില്ല. ഒരു കാലത്ത് അധ്യാപകരുടെ ജീവിതമായിരുന്നു. വേതനമോ ജീവിതസുരക്ഷിതത്വമോ ഇല്ലാത്ത ജോലി. കാലം പുരോഗമിക്കുന്തോറും ഈ അവസ്ഥ മാറി. അവകാശ സമരങ്ങളും ആദ്യ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലും യുജിസിയും വന്നതോടെ പൊതു വിദ്യാഭ്യാസത്തിലെ അധ്യാപകരുടെ ജീവിത നിലവാരം മാറി.പക്ഷേ സ്വാശ്രയ മേഖലയിലും അണ്‍ എയ്ഡഡ് മേഖലയിലും അധ്യാപകരുടെ സ്ഥിതി ഇങ്ങനെ തന്നെ തുടരുന്നു.