ശ്രീനാരായണ ഗുരു ദൈവമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ശിവഗിരി മഠം
കോടതി വിധി ഗുരുവിനെ അവഹേളിക്കുന്നതാണെന്ന് ശിവിഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മീഡിയവണിനോട് പറഞ്ഞു.
ശ്രീനാരായണ ഗുരു ദൈവമല്ലെന്നും ഗുരുമന്ദിരങ്ങള്‍ അമ്പലങ്ങളുമല്ലെന്ന ഹൈകോടതി വിധിക്കെതിരെ ശിവഗിരി മഠം. കോടതി വിധി ഗുരുവിനെ അവഹേളിക്കുന്നതാണെന്ന് ശിവിഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മീഡിയവണിനോട് പറഞ്ഞു. വിധിയെ നിയമപരമായി നേരിടുമെന്നും സ്വാമി വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നതും ഗുരുവിന്റെ അനുയായികള്‍ക്ക് വേദനയുണ്ടാക്കുന്നതുമാണ് ഹൈക്കോടതി വിധി. ഗുരുവിന്റെ കാര്യത്തില്‍ ഇതാണ് നിലപാടെങ്കില്‍ രാമനും ബുദ്ധനും യേശുവുമടക്കമുള്ളവരെ ദൈവങ്ങളായി കണക്കാക്കുന്നതെങ്ങനെയെന്നും സ്വാമി ഋതംബരാനന്ദ ചോദിക്കുന്നു. ഗുരു ആരാധ്യനല്ലെങ്കില്‍ ആരാണ് പൂജിക്കപ്പെടാന്‍ അര്‍ഹനെന്ന് കൂടി കോടതി വ്യക്തമാക്കണം. വിധിയെ നിയമപരമായി നേരിടും. ആലപ്പുഴയില്‍ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് ഗുരു ദൈവമോ ദൈവത്തിന്റെ അവതാരമോ അല്ലെന്ന് ഹൈകോടതി വിധി പുറപ്പെടുവിച്ചത്.