വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ നല്‍കാത്തതില്‍ ബിഡിജെഎസിന് അതൃപ്തി
കേരളത്തിൽ എന്‍ഡിഎ മുന്നണി രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബിഡിജെഎസിന് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്നും
ബിജെപി നേതൃത്വം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ നല്‍കാത്തതില്‍ ബിഡിജെഎസിന് അതൃപ്തി. കേരളത്തിൽ എന്‍ഡിഎ മുന്നണി രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബിഡിജെഎസിന് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ കോഴിക്കോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുഷാര്‍ വെള്ളാപ്പള്ളി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ബോർഡ് കോർപറേഷൻ, ഹൈക്കോടതിയിലെ നിമനങ്ങൾ ഇങ്ങനെ ഇരുപതിലധികം സ്ഥാനങ്ങളാണ് ബിഡിജെഎസിന് നേരത്തേ ബിജെപി വാഗ്ദാനം ചെയ്തത്. ഇതിനു വേണ്ട ബയോ ഡാറ്റകളും സ്വീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് വേഗത്തിൽ നടപടിയുണ്ടാകാത്തതാണ് ബിഡിജെഎസിന്‍റെ അതൃപ്തിക്ക് കാരണം.
ബിജെപിയെ പിണക്കാതെ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കാനാണ് നീക്കം.ബിഡിജെഎസുമായി അഭിപ്രായ ഭിന്നതയില്ലെന്നും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ബിജെപി കേരളത്തിൽ ശക്തിപ്പെടാൻ ശ്രമിക്കുന്പോൾ ബിഡിജെഎസ് ശക്തിയാണന്ന് കാട്ടി വിലപേശാനാണ് പാർട്ടി തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നാളെ ബിഡിജെഎസിന്റെ ജില്ലാ ഭാരവാഹികളുടെ യോഗം ചേരുന്നുണ്ട്.