ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

Update: 2018-05-28 23:12 GMT
ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍
Advertising

ഇടുക്കി ജില്ലയില്‍ ഈ മാസം നാലാമത്തെ ഹര്‍ത്താലാണ്. കസ്തൂരിരംഗന്‍ വിഷയത്തിലെ പതിനഞ്ചാമത്തെ ഹര്‍ത്താലും.

Full View

ഇടുക്കിയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ വിഷയമുയര്‍ത്തിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഈ മാസം നാലാമത്തെ ഹര്‍ത്താലാണ്. കസ്തൂരിരംഗന്‍ വിഷയത്തിലെ പതിനഞ്ചാമത്തെ ഹര്‍ത്താലും.

കസ്തൂരിരംഗന്‍, മുല്ലപ്പെരിയാര്‍, പട്ടയ വിഷയങ്ങളില്‍ മാത്രം കഴിഞ്ഞ നാലുവര്‍ഷകാലം ജില്ല സാക്ഷ്യം വഹിച്ചത് ചെറുതും വലുതുമായ 25 ഹര്‍ത്താലുകള്‍. സംസ്ഥാന ഹര്‍ത്താലുകളും പ്രാദേശിക ഹര്‍ത്താലും കൂടിയാകുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടും. 2012ല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യമുയര്‍ത്തി ജനം തെരുവിലിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലുകളുമായി എത്തി.

2012 ജനുവരി 18ന് എല്‍.ഡി.എഫും ബി.ജെ.പിയുമാണ് ഹര്‍ത്താല്‍ നടത്തിയത്. തുടര്‍ ദിവസങ്ങളില്‍ അത് സംസ്ഥാന ഹര്‍ത്താലായി മാറി. 2012 മുതല്‍ ഇതുവരെ വരെയുള്ള മുല്ലപെരിയാര്‍ വിഷയത്തില്‍ നടന്നത് എട്ടോളം ഹര്‍ത്താലുകള്‍. 2013 ഒക്‌റ്റോബര്‍ 17നാണ് കസ്തൂരിരംഗന്‍ വിഷയത്തില്‍ ജില്ലയിലെ ആദ്യ ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആയിരുന്ന ഹര്‍ത്താല്‍ നടത്തിയത്. പിന്നീട് ഈ വിഷയമുയര്‍ത്തി സംസ്ഥാന ഹര്‍ത്താലും, മലയോര ഹര്‍ത്താലും നടന്നു. പിന്നീട് ഈ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയാണ് ഹര്‍ത്താല്‍ നടത്തിയിരുന്നത്. 2013ലും 2014ലുമായി പട്ടയ വിഷയത്തില്‍ നടന്നത് മൂന്ന് ഹര്‍ത്താലുകള്‍.

ഈ മാസം ഇതുവരെ നടന്നത് നാല് ഹര്‍ത്താലുകള്‍ അതില്‍ രണ്ടെണ്ണം യു.ഡി.എഫിന്റേതായിരുന്നുവെങ്കില്‍ ഒരെണ്ണം ചേരമസാംബവ ഡെവലപ്‌മെന്റ് സൊസെറ്റിയുടേതും ഒന്ന് ബി.ജെ.പിയുടേതുമായിരുന്നു. ദിവസ വേതനക്കാരായ തോട്ടം തൊഴിലാളികള്‍ ഏറയുള്ള ജില്ലയില്‍ ഓരോ ഹര്‍ത്താലും നഷ്ടപ്പെടുത്തുന്നത്. തൊഴിലാളികളുടെ പ്രവൃത്തി ദിനം മാത്രമല്ല നിത്യ ജീവിതത്തിനുള്ള വരുമാനം കൂടിയാണ്.

Tags:    

Similar News