എട്ട് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടിയ സംഭവം; നല്‍കിയത് ബാങ്കെന്ന് മൊഴി

Update: 2018-05-28 09:49 GMT
Editor : Sithara
എട്ട് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടിയ സംഭവം; നല്‍കിയത് ബാങ്കെന്ന് മൊഴി
Advertising

ആദായ നികുതി വകുപ്പ് എട്ട് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ നോട്ട് മാറി നല്‍കിയത് ബാങ്കാണെന്ന് വ്യാപാരിയുടെ മൊഴി.

Full View

ആദായ നികുതി വകുപ്പ് എട്ട് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ നോട്ട് മാറി നല്‍കിയത് ബാങ്കാണെന്ന് വ്യാപാരിയുടെ മൊഴി. ആലുവയിലെ ബീഡി മൊത്ത വ്യാപാരിയായ വെങ്കിടാചലമാണ് പുതിയ നോട്ടുകള്‍ നല്‍കിയത് ആലുവയിലെ കോര്‍പ്പറേഷന്‍ ബാങ്കാണെന്ന് മൊഴി നല്‍കിയത്. ഇതോടെ കേസ് മുന്നോട്ട് കൊണ്ടുപോവുന്ന കാര്യത്തില്‍ ആദായ നികുതി വകുപ്പ് ആശയക്കുഴപ്പത്തിലായി.

പുതിയ നോട്ടുകളിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ആലുവ ബീഡി മൊത്ത വ്യാപാരിയായ വെങ്കിടാചലത്തിന്‍റെ കൈയില്‍ നിന്ന് 2,000 രൂപയുടെ രണ്ട് ലക്ഷം നോട്ട് പിടികൂടിയത്. ആകെ പിടിച്ചെടുത്തത് 8 ലക്ഷം രൂപയുടെ പുതിയ നോട്ട്. എന്നാല്‍ വ്യാപാരി പറയുന്നത് ഇതില്‍ രണ്ട് ലക്ഷം രൂപയുടെ നോട്ട് മാറ്റി നല്‍കിയത് ആലുവയിലെ കോര്‍പ്പേറഷന്‍ ബാങ്കാണെന്നാണ്.

അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ മാത്രമേ പരിധിയുള്ളൂ എന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. അസാധുവല്ലാത്ത നോട്ടുകള്‍ മാറ്റി നല്‍കാന്‍ നിയമതടസ്സമില്ല. ഇതോടെ കേസ് തുടര്‍ന്ന് കൊണ്ടുപോവുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഏതായാലും ബാങ്കുകള്‍ക്ക് നോട്ട് മാറാവുന്ന പരിധി സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിനോട് വിശദീകരണം തേടിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News