എസ്എഫ്ഐ അക്രമത്തില്‍ കാലൊടിഞ്ഞ സൈക്ലിങ് താരത്തിന്റെ കരിയര്‍ അനിശ്ചിതത്വത്തില്‍

Update: 2018-05-28 13:57 GMT
Advertising

സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതി

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാലൊടിഞ്ഞ സൈക്ലിങ് താരം കൂടിയായ അജ്മല്‍ എന്ന ബിരുദ വിദ്യാര്‍ഥിക്ക് കരിയര്‍ തന്നെ അവസാനിച്ച സ്ഥിതിയാണ്. സിപിഎം നേതാക്കളെയടക്കം കണ്ടിട്ടും നാല് മാസമായി കോളജില്‍ കയറാനാകാതെ അജ്മലിന്റെ പഠനവും ജീവിതവും ത്രിശങ്കുവിലാണ്‍.

Full View

കേരള സൈക്ലിങ് താരമായ അജ്മല്‍ സ്പോര്‍ട്സ് ക്വാട്ടയിലാണ് യൂണിവേഴ്സിറ്റി കോളജില്‍ ബിഎക്ക് ചേര്‍ന്നത്. യൂണിവേഴ്സിറ്റി മീറ്റിന് പോയതിനാല്‍ ഒരു സെമസ്റ്റര്‍ പരീക്ഷ നഷ്ടമായി. പ്രത്യേക അനുമതിയോടെ പരീക്ഷ എഴുതാനെത്തിയ ദിവസമാണ് പ്രകടനത്തിനിറങ്ങാന്‍ എസ്എഫ്ഐക്കാര്‍ വിളിക്കുന്നത്. ചെല്ലാത്തതിന് തല്ല്. ഇനി കോളേജിലേക്ക് വരരുതെന്ന് ഭീഷണി. പേടിച്ച് കോളജില്‍ പോകാതിരുന്ന അജ്മല്‍ ദേശീയ മീറ്റിന് പങ്കെടുക്കാന്‍ അനുമതി പത്രത്തിനും പരീക്ഷാഫീസ് അടക്കുന്നതിനുമായി സിപിഎം നേതാക്കളെ കണ്ട ശേഷമാണ് കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും കോളജിലെത്തുന്നത്.

അജ്മല്‍ മൂന്ന് ആഴ്ച ആശപപത്രിയില്‍ കിടന്നു. ആയുര്‍വേദ ചികിത്സ ഇപ്പോഴും തുടരുന്നു. പക്ഷെ, ഇനിയും സൈക്ലിങ്ങ് പരിശീലനം തുടങ്ങാനായിട്ടില്ല. പൊലീസിനും വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും കൊടുത്ത പരാതികളില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.

എസ് എഫ് ഐ കോട്ടയായി അറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളജിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പലതും ഇരകളുടെ ഭയം കൊണ്ട് മാത്രമാണ് പുറത്തുവരാത്തതെന്ന് അജ്മലിന്റെ അനുഭവം വിളിച്ചുപറയുന്നു.

Tags:    

Similar News