കോഴിക്കോട് സൗത്തില്‍ മുനീറിനെ തളയ്ക്കാന്‍ അബ്ദുള്‍ വഹാബ്
മന്ത്രി എംകെ മുനീര്‍ ലീഗ് ടിക്കറ്റില്‍ വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ മുനീറിനെ തളക്കാനുള്ള ഇടത് നിയോഗം ഐഎന്‍എല്‍ നേതാവ് പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബിനാണ്...
സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് സൗത്ത്. മന്ത്രി എംകെ മുനീര്‍ ലീഗ് ടിക്കറ്റില്‍ വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ മുനീറിനെ തളക്കാനുള്ള ഇടത് നിയോഗം ഐഎന്‍എല്‍ നേതാവ് പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബിനാണ്.
കഴിഞ്ഞ തവണ 1376 വോട്ടിനാണ് എം കെ മുനീര്‍ ജയിച്ചത്. അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളാണ് മുനീര്‍ ഇത്തവണ എടുത്ത് പറയുന്നത്. വികസന നേട്ടങ്ങളുയര്‍ത്തിയുള്ള യുഡിഎഫിന്റെ വാഹനപ്രചരണ ജാഥ ഇതിനോടകം പൂര്‍ത്തിയായി. എതിര്‍സ്ഥാനാര്‍ഥിയെ മുനീര്‍ വിലകുറച്ചുകാണുന്നില്ല. വികസനത്തുടര്‍ച്ചക്കായി ജനം വോട്ടുചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
അതേസമയം പ്രചാരണ രംഗത്ത് ഇടത് മുന്നണി ഏറെ മുന്നേറിക്കഴിഞ്ഞു. വീടുകള്‍ കയറിയുള്ള പ്രചാരണം ദിവസങ്ങള്‍ക്കുമുന്‍പേ ആരംഭിച്ചു. വികസനത്തെക്കുറിച്ചുള്ള യുഡിഎഫ് അവകാശ വാദം പൊള്ളയാണെന്നാണ് ഇടത് നിലപാട്. ബിഡിജെഎസിന്റെ സതീശ് കുറ്റിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് വേണ്ടി യു കെ ഡെയ്‌സി ബാലസുബ്രഹ്മണ്യവും മത്സര രംഗത്തുണ്ട്