ജിഷ്ണു കേസ്, ചോദ്യപേപ്പര്‍ ചോര്‍ച്ച: യുഡിഎഫ് പ്രതിഷേധ ധര്‍ണ ഇന്ന്
Update: 2018-05-28 09:09 GMT
കോണ്‍ഗ്രസ് ഇന്ന് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തും.
ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടി, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഇന്ന് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തും. വൈകിട്ട് നടക്കുന്ന ധര്‍ണയില്‍ വിവിധ സ്ഥലങ്ങളായി കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ നേതൃത്വം നല്‍കും.
ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരെ നടന്ന പൊലീസ് നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളായിരിക്കും ഉന്നയിക്കുക.