അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി പെസഹവ്യാഴം ആചരിച്ചു

Update: 2018-05-28 21:41 GMT
Editor : Sithara
Advertising

യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിച്ചു

യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിച്ചു. പെസഹ ആചരണത്തിന്‍റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ചടങ്ങും നടന്നു.

Full View

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെയും കുര്‍ബാന സ്ഥാപനത്തിന്‍റെയും സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിച്ചു. എളിമയുടെ സന്ദേശം പകര്‍ന്ന് ക്രിസ്തു തന്‍റെ 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ ഓര്‍മാചരണമാണ് കാല്‍കഴുകല്‍ ചടങ്ങ്. കൊച്ചി സെന്‍റ് മേരീസ് ബസിലിക്ക ദേവാലയത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രാര്‍ത്ഥനകള്‍ക്കും കാല്‍കഴുകല്‍ ചടങ്ങിനും മുഖ്യ കാര്‍മികത്വം വഹിച്ചു. പെസഹ നല്‍കുന്നത് പങ്കുവെക്കലിന്‍റെ പാഠമാണെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.

കൊച്ചി സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വരാപ്പുഴ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യാക്കോബായ, ഓര്‍ത്തഡോക്സ്, സിഎസ്ഐ സഭകളുടെ ദേവാലയങ്ങളില്‍ വിവിധ സമയങ്ങളിലായാണ് പെസഹാ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനാചരണത്തിന്‍റെ സമാപനത്തില്‍ വിശ്വാസികള്‍ വീടുകളില്‍ ഒത്തുചേര്‍ന്ന് പെസഹ അപ്പം മുറിക്കുന്നതോടെയാണ് പെസഹ ചടങ്ങുകള്‍ പൂര്‍ത്തിയാവും. ഇതോടെ ക്രിസ്തുവിന്‍റെ കുരിശ് മരണത്തിന്‍റെ ഓര്‍മാചരണമായ ദു:ഖവെള്ളിയിലേക്ക് വിശ്വാസികള്‍ പ്രവേശിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News