ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടകം പ്രഖ്യാപനം നടന്നു
ഏപ്രില്‍ 30 ന് ഡല്‍ഹിയില്‍ തുടക്കം കുറിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടക പ്രഖ്യാപനമാണ് എറണാകുളത്ത് നടന്നത്.
സാഹോദര്യത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടക പ്രഖ്യാപനം നടന്നു.
എറണാകുളത്ത് ദേശീയ പ്രസിഡന്റ് അന്‍സാര്‍ അബൂബക്കറാണ് പ്രഖ്യാപനം നടത്തിയത്. ജനാധിപത്യത്തെ ശക്തിപെടുത്താന്‍ വിദ്യാര്‍ത്ഥി യുവജനങ്ങളെ അണിനിരത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
ഏപ്രില്‍ 30 ന് ഡല്‍ഹിയില്‍ തുടക്കം കുറിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടക പ്രഖ്യാപനമാണ് എറണാകുളത്ത് നടന്നത്. നീതിയുടെയും ജനാധിപത്യത്തിന്റേയും പുതിയ സാമൂഹിക ക്രമം കെട്ടിപെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് അന്‍സാര്‍ അബൂബക്കര്‍ പറഞ്ഞു.
സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സാഹോദര്യത്തിന്റെ രാഷ്ട്രീയമാണ് പുതിയ സാമൂഹികാവസ്ഥയില്‍ കെട്ടിപെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി സി ഹംസ, കെ അംബുജാക്ഷന്‍, തെന്നിലാപുരം രാധാക്യഷ്ണന്‍, ജിനമിത്ര തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.