ചലച്ചിത്ര പ്രേമികള്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി; 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനം നികുതി

Update: 2018-05-28 04:12 GMT
Editor : Ubaid
ചലച്ചിത്ര പ്രേമികള്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി; 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനം നികുതി
Advertising

വി​ശ​ദീ​ക​ര​ണം വ​രു​ന്ന​തു വ​രെ സ​ർ​ക്കാ​ർ തി​​യ​റ്റ​റു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ഉ​ണ്ടാ​വി​ല്ല

ജി.​എ​സ്.ടി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തി​​യ​റ്ററു​ക​ളി​ലും 100 രൂ​പ​യ്ക്കു മു​ക​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്കു​ള​ള ഓ​രോ ടി​ക്ക​റ്റി​നും 28 ശ​ത​മാ​നം നി​കു​തി​യും 100 രൂ​പ​ക്കും അ​തി​ന് താ​ഴെ​യും നി​ര​ക്കു​ള്ള ടി​ക്ക​റ്റി​ന് 18 ശ​ത​മാ​നം നി​കു​തി​യും അ​ട​യ്ക്ക​ണ​മെ​ന്ന് കേരള ചലച്ചിത്ര വികസ കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി). കൂടാതെ ഓ​രോ ടി​ക്ക​റ്റി​ലും സ​ർ​വീ​സ് ചാ​ർ​ജാ​യ ര​ണ്ട് രൂ​പ​ക്കും സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി​ക്കു​ള്ള സെ​സ് തു​ക​യാ​യ മൂ​ന്ന് രൂ​പ​യ്ക്കും നി​കു​തി​ക​ൾ ബാ​ധ​ക​മാ​ണ്.

തി​​യ​റ്റർ പ്ര​വേ​ശ​ന നി​ര​ക്കി​ൽ മേ​ൽ​സെ​സും സ​ർ​വീ​സ് ചാ​ർ​ജും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മേ നി​കു​തി നി​ര​ക്ക് നി​ശ്ച​യി​ക്കാ​നാ​വൂ. റി​സ​ർ​വേ​ഷ​ൻ ചാ​ർ​ജ് തി​​യ​റ്റർ പ്ര​വേ​ശ​ന നി​ര​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടോ എ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നാ​യി ജി​.എസ്.ടി കൗ​ണ്‍​സി​ലി​ന്റെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു വി​ശ​ദീ​ക​ര​ണം വ​രു​ന്ന​തു വ​രെ സ​ർ​ക്കാ​ർ തി​​യ​റ്റ​റു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ഉ​ണ്ടാ​വി​ല്ല.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News