തോമസ് ചാണ്ടിക്കെതിരെ അന്വേഷണം: വിജിലന്‍സ് നിയമോപദേശം തേടി

Update: 2018-05-28 12:43 GMT
Editor : Sithara
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം: വിജിലന്‍സ് നിയമോപദേശം തേടി
Advertising

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചേക്കും. അതേസമയം തോമസ് ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് നീക്കി.

Full View

കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നിയമോപദേശം തേടാനുള്ള വിജിലന്‍സ് നീക്കം. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. കേസെടുത്ത് അന്വേഷണം തുടങ്ങുകയാണെങ്കില്‍ സര്‍ക്കാരിന് അത് പുതിയ തലവേദനയാകും. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിനും ഇത് ഭീഷണിയാകും.

കയ്യേറ്റ ആരോപണം ഉയര്‍ന്ന റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തിരിച്ചെത്തിയ ഫയലില്‍ നിന്ന് പ്രധാന റവന്യു രേഖകള്‍ കാണാതാവുകയും ചെയ്ത സംഭവത്തില്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. എഞ്ചിനീയറിംങ് വിഭാഗത്തിലെ രണ്ട് സുപ്രണ്ടുമാരെയും രണ്ട് ക്ലർക്കുമാർക്കുമാരെയും നിലവില്‍ വഹിച്ചിരുന്ന ചുമതലകളില്‍ നിന്ന് നീക്കി.

പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൌണ്‍സിലിന്റെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരും. ഫയലുകള്‍ കാണാതായ സംഭവത്തില്‍ സംസ്ഥാന നഗരകാര്യ സെക്രട്ടറി ആലപ്പുഴ നഗരസഭയോട് വിശദീകരണം തേടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News