ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് എരഞ്ഞിമാവില്‍ പ്രതിഷേധം

Update: 2018-05-28 04:22 GMT
Editor : Subin
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് എരഞ്ഞിമാവില്‍ പ്രതിഷേധം
Advertising

ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായതിന് ശേഷമേ പ്രവൃത്തി നടത്തൂ എന്നായിരുന്നു നേരത്തെയുള്ള ഉറപ്പ്. എന്നിട്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തി തുടങ്ങിയെന്ന് നാട്ടുകാര്‍

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് എരഞ്ഞിമാവില്‍ നാട്ടുകാരുടെ പ്രതിഷേധം. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു. ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന പൊലീസ് ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Full View

നിര്‍ദിഷ്ട കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പ്രവൃത്തി തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായതിന് ശേഷമേ പ്രവൃത്തി നടത്തൂ എന്നായിരുന്നു നേരത്തെയുള്ള ഉറപ്പ്. എന്നിട്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തി തുടങ്ങിയെന്ന് നാട്ടുകാര്‍

നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ മുക്കം പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗത്തിനും ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. ഒരാഴ്ച മുന്‍പാണ് കോഴിക്കോട് മലപ്പുറം ജില്ലാതിര്‍ത്തിയില്‍ നിന്ന് പ്രവൃത്തി തുടങ്ങിയത്. പദ്ധതിക്കായുള്ള പൈപ്പുകള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 20 മീറ്റര്‍ വീതിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍തിരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് പൈപ്പുകള്‍ സ്ഥാപിക്കാനായി പദ്ധതി പ്രദേശത്തെ മുഴുവന്‍ മരങ്ങളും മുറിച്ചു മാറ്റുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News